പയ്യോളി മനോജ് വധം: അന്വേഷണം സിബിഐ ഏറ്റെടുത്തു

Thursday 31 March 2016 10:39 pm IST

കൊച്ചി: പയ്യോളി മനോജ് വധവുമായി ബന്ധപ്പെട്ട അന്വേഷണം സിബിഐ ഏറ്റെടുത്തു. ബിജെപി പ്രവര്‍ത്തകനായിരുന്ന പയ്യോളി ചൊറിയഞ്ചാലില്‍ മനോജിനെ 2012 ഫെബ്രുവരി 12ന് സിപിഎം പ്രവര്‍ത്തകര്‍ നിഷ്ഠൂരമായി വെട്ടിക്കൊന്നതിനു പിന്നിലെ ഗൂഢാലോചനയാണ് സിബിഐ അന്വേഷിക്കുക. അന്ന് സിപിഎം പ്രവര്‍ത്തകരായ അജിത്ത്, നിഷാന്‍,സനോജ് സനുപ് ഉല്‍പ്പടെയുള്ളവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പയ്യോളി സ്വദേശി സാജിദ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം സിബിഐ ഏറ്റെടുത്തത്. എറണാകുളം ചീഫ് മജിസ്‌ട്രേറ്റ് കോടതിയില്‍ സിബിഐ ഇന്നലെ എഫ്ആര്‍ആര്‍ രജിസ്റ്റര്‍ ചെയ്തു. സിപിഎം പ്രവര്‍ത്തകരായ 15 പേര്‍ക്കെതിരെയാണ് കേസ്്. സിബിഐ തിരുവനന്തപുരം സ്‌പെഷ്യല്‍ ക്രൈംബ്രാഞ്ച് യൂണിറ്റാണ് കേസ് അന്വേഷിക്കുന്നത്. അടുത്ത ദിവസം പയ്യോളിയിലെത്തുന്ന സിബിഐ സംഘം മനോജിന്റെ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തും. എതാനും ദിവസം മുമ്പ് മനോജിന്റെ ഭാര്യ പുഷ്പയെ സിപിഎം പ്രവര്‍ത്തകനായ അയല്‍വാസി വീട് കയറി ആക്രമിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.