മില്‍മയില്‍ തൊഴിലാളി സമരം

Friday 1 April 2016 10:47 am IST

കൊല്ലം: തേവള്ളി മില്‍മ പ്ലാന്റില്‍ കരാര്‍ തൊഴിലാളികള്‍ സമരത്തില്‍. മാനേജ്‌മെന്റിന്റെ തൊഴിലാളി ദ്രോഹനിലപാടില്‍ പ്രതിഷേധിച്ചാണ് നാല്‍പതോളം കരാര്‍ വാഹനങ്ങളിലെ തൊഴിലാളികള്‍ സമരം നടത്തുന്നത്. ഈ വാഹനങ്ങളില്‍ മില്‍മ കവറുകള്‍ കയറ്റിയാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിലെ ബൂത്തുകളിലും കടകളിലും പാലെത്തിക്കുന്നത്. ആയിരം മില്‍മ കവറുകള്‍ക്ക് ഒന്ന് എന്ന നിലയില്‍ മില്‍മ പാല്‍ നല്‍കുമായിരുന്നു. ഇത് മാനേജ്‌മെന്റ് മുന്നറിയിപ്പില്ലാതെ നിര്‍ത്തിയതാണ് പ്രധാന കാരണം. ഇത്തരത്തില്‍ നല്‍കുന്ന പാലാണ് കവര്‍ പൊട്ടി പാല്‍ പാഴാകുന്നപക്ഷം കച്ചവടക്കാര്‍ക്ക് നല്‍കിയിരുന്നത്. ഈ സംവിധാനം എത്രയും വേഗം പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ടാണ് തൊഴിലാളികളുടെ സമരം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.