ഡിസിസി സെക്രട്ടറിമാരുടെ നേതൃത്വത്തില്‍ പോലീസ് സ്‌റ്റേഷനില്‍ അക്രമം: വളയം എസ്‌ഐയെയും പോലീസുകാരെയും കയ്യേറ്റം ചെയ്തു

Friday 1 April 2016 1:22 pm IST

നാദാപുരം: ഡിസിസിസെക്രട്ടറി മാരുടെ നേതൃത്വത്തില്‍ വളയം പൊലീസ് സ്റ്റേഷനില്‍ അക്രമം . എസ് ഐ യെയും പോലീസുകാരെയും കയ്യേറ്റം ചെയ്തു. നാദാപുരം മേഖലയില്‍ നടന്നു വരുന്ന ബോംബ് സ്‌ഫോടനത്തെ തുടര്‍ന്നു പൊലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി ഇന്നലെ വൈകുന്നേരം കണ്ണൂര്‍ കോഴിക്കോട് ജില്ലാ അതിര്‍ത്തിയായ കായലോട്ടു താഴമാങ്കാവില്‍ വളയം അഡിഷണല്‍എസ് ഐ യുടെ നേതൃത്വത്തില്‍ പരിശോധനനടന്നു കൊണ്ടിരിക്കേസ്ഥലം ഉടമയായ ചാലില്‍ അമ്മദ് (58) എന്നയാള്‍ പോലീസിനെ വാക്കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. തുടര്‍ന്നു ഇയാളെ കീഴ്‌പ്പെടുത്തിയ പൊലീസ് വളയം സ്റ്റേഷനില്‍ എത്തിച്ചു . തുടര്‍ന്നാണ് നാടകീയ സംഭവങ്ങള്‍ ഉണ്ടായത്. കണ്ണൂര്‍ഡിസിസി സിക്രട്ടറി സാജുവിന്റെയും കോഴിക്കോട് ഡിസിസി സിക്രട്ടറി മോഹനന്‍ പാറക്കടവിന്റെയും നേതൃത്വത്തില്‍ സംഘടിച്ചെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷനിലേക്ക് ഇരച്ചു കയറി എസ് ഐ പ്രമോദ് അഡിഷണല്‍ എസ്‌ഐ സുധീര്‍ മറ്റ് പോലീസുകാരെയും കൈയേറ്റം ചെയ്യുകയായിരുന്നു. പിന്നീട് പ്രതി അമ്മദിനെപരിശോധനയ്ക്കായിആശുപത്രിയില്‍ കൊണ്ടുപോകാന്‍പൊലീസ് വാഹനത്തില്‍ കയറ്റുമ്പോള്‍ കണ്ണൂര്‍ഡിസിസി സിക്രട്ടരി സാജു, ചെക്യാട് ഗ്രാമ പഞ്ചായത്ത് മെമ്പര്‍കെപി കുമാരന്‍, കോണ്‍ഗ്രസ് പ്രാദേശിക നേതാവ് രവീഷ് എന്നിവരും ഇരുപതോളം വരുന്ന പ്രവര്‍ത്തകരും ചേര്‍ന്ന് സ്റ്റേഷന്‍ മുറ്റത്ത് വെച്ച് പോലീസ് വാഹനം തടഞ്ഞു വെച്ചു പ്രതിയെ മോചിപ്പിക്കാന്‍ ശ്രമിച്ചു .ഇത് പൊലീസ് തടഞ്ഞതോടെ കോണ്‍ഗ്രസ് നേതാക്കള്‍ പൊലീസിനെ ചീത്ത വിളിക്കുകയും കയ്യേറ്റം ചെയ്യുകയും ചെയ്തു തുടര്‍ന്ന് ഉന്തും തള്ളിലും കലാശിക്കുകയുമാരുന്നു. ഇതിനിടയിലാണ് എസ് ഐക്ക് മുഖത്ത് ഇടിയേറ്റത് . ഇതേ തുടര്‍ന്നു സ്റ്റേഷന്‍ പരിസരത്ത് ഏറെ നേരം സംഘര്‍ഷാവസ്ഥ ഉണ്ടായിരുന്നു. പിന്നീട് പ്രതിയെ വടകര മജിസ്‌ട്രേട്ട് കോടതി മുമ്പാകെ ഹാജരാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.