യുവമോര്‍ച്ച പ്രതിഷേധ ശൃംഖല നടത്തി

Friday 1 April 2016 2:13 pm IST

എടപ്പാള്‍: ചമ്രവട്ടം റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ അഴിമതി അന്വേഷിക്കണമെന്നും എത്രയും വേഗം ചോര്‍ച്ച പരിഹരിച്ച് കുടിവെള്ള വിതരണം ആരംഭിക്കണമെന്നും ആവശ്യപ്പെട്ട് യുവമോര്‍ച്ച പ്രതിഷേധ ശൃംഖല നടത്തി. ചമ്രവട്ടം പാലത്തില്‍ നടത്തിയ പ്രതിഷേധം സംസ്ഥാന വൈസ് പ്രസിഡന്റ് ബിജു എളങ്കുഴി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എ.വി.സുനീഷ് അദ്ധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി രവി തേലത്ത്, സംസ്ഥാന സമിതിയംഗം കെ.കെ.സുരേന്ദ്രന്‍, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് അജി തോമസ്, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ ശിതു കൃഷ്ണന്‍, വിജീഷ്, മണ്ഡലം ജനറല്‍ സെക്രട്ടറി സുരേഷ്, അജീഷ്, നിതീഷ്, അനീഷ്, ജിദേഷ്, ഗിരീഷ്, രഞ്ജിത്ത് പൊല്‍പാക്കര, ബിജെപി മണ്ഡലം പ്രസിഡന്റ് രാജീവ് കല്ലുമുക്ക് എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.