കുട്ടികളിലെ സര്‍ഗ്ഗാത്മകത പ്രതീക്ഷ നല്‍കുന്നത്

Friday 1 April 2016 5:16 pm IST

പള്ളിക്കുന്ന്: ഇന്റര്‍നെറ്റ് യുഗത്തിലും കുട്ടികളിലെ സര്‍ക്ഷാത്മകത പ്രതീക്ഷ നല്‍കുന്നതാണെന്ന് ഫോക്‌ലോര്‍ അക്കാദമി ചെയര്‍മാന്‍ പ്രൊഫ.—ബി.—മുഹമ്മദ് അഹമ്മദ് പറഞ്ഞു. വീട്ടിലെ മുതിര്‍ന്നവരെല്ലാം വാട്‌സ്അപ്പ്, ഫെയ്‌സ്ബുക്ക് ലോകത്ത് മുഴുകിയിരിക്കുമ്പോഴും കുട്ടികളിലെ സര്‍ക്ഷാത്മകത നശിച്ചിട്ടില്ല. അധ്യാപകന്‍ ഉണ്ടാക്കിയെടുക്കുന്ന മഹത്തായ ലോക വീക്ഷണമാണ് ഇതിനൊരു കാരണം. ഓരോ അധ്യാപകനും വിദ്യാര്‍ത്ഥിക്ക് മുന്നില്‍ ഓരോ പാഠ പുസ്തകമാണ്. പള്ളിക്കുന്ന് രാധാവിലാസം യുപി സ്‌കൂള്‍ 82-ാം വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ ബാലചന്ദ്രന്‍ കീഴോത്ത് മുഖ്യ പ്ര‘ാഷണം നടത്തി. പിടിഎ പ്രസിഡണ്ട് ടി.—ജയപ്രകാശ് അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ടി.—കെ.—വസന്ത സമ്മാനദാനം നിര്‍വ്വഹിച്ചു. 25 വര്‍ഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന ത്രേസ്യാമ്മ ടീച്ചര്‍ക്കുള്ള ഉപഹാരം സ്‌കൂള്‍ മാനേജര്‍ രവീന്ദ്രനാഥ് ചേലേരി നല്‍കി. മദര്‍ പിടിഎ പ്രസിഡണ്ട് ദീപാകൃഷ്ണന്‍, മുന്‍ പിടിഎ പ്രസിഡണ്ട് വിജയന്‍ മാച്ചേരി, പിടിഎ മുന്‍ വൈസ് പ്രസിഡണ്ട് പി.—ടി.—സുഗുണന്‍, മാനേജിംഗ് കമ്മറ്റി അംഗം ‘വാനി കുട്ടികൃഷ്ണന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സ്‌കൂള്‍ പ്രധാനാധ്യാപിക കെ.—പി.—രാജശ്രീ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി യു.—കെ.—ദിവാകരന്‍ നന്ദിയും പറഞ്ഞു. പള്ളിക്കുന്ന് കാരുണ്യ ചാരിറ്റബിള്‍ ട്രസ്റ്റ് സ്‌കൂളിന് നല്‍കുന്ന ഉച്ചക്കഞ്ഞിക്കുള്ള പ്ലേറ്റുകള്‍ ട്രസ്റ്റ് കോ-ഓഡിനേറ്റര്‍ എം.—‘ാസ്‌കരന്‍ കൈമാറി. പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെയും കലാപരിപാടികളും അരങ്ങേറി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.