ഇരിട്ടി: അദ്ധ്യാപകന്റെ തല്ലേറ്റ് അവശനിലയില്‍ വിദ്യാര്‍ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മട്ടന്നൂര്‍ ഹൈസ്കൂളിലെ ആറാം തരം വിദ്യാര്‍ഥി വെളിയമ്പ്ര പൂക്കണ്ടി ഹൗസില്‍ അബ്ദുള്‍റഹിമാന്റെ മകന് മുഹമ്മദ് സിനാ (11)നെ ആണ് ഇരിട്ടി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ വൈകുന്നേരം സ്കൂള്‍ വിട്ടശേഷം സ്കൂള്‍ ബസ്സില്‍ കയറിയ മുഹമ്മദ് സിനാനെ സ്കൂള്‍ ബസ്സിന്റെ ഫീസ് നല്‍കിയില്ലെന്ന് പറഞ്ഞു ഇതേ സ്കൂളിലെ ദിനേശന് എന്ന അദ്ധ്യാപകനും ബസ്സിലെ സഹായിയായിപ്പോകുന്ന ചേച്ചിയും ചേര്‍ന്ന് ചോദ്യം ചെയ്യുകയും മുഖത്ത് അടിക്കുകയും ബസ്സില്‍ നിന്നും ഇറക്കി വിടുകയുമായിരുന്നെന്നു സിനാന് പറഞ്ഞു. മറ്റൊരു ബസ്സില്‍ പത്തൊന്‍പതാം മൈലില്‍ എത്തി നടന്ന് വീട്ടില്‍ എത്തിയ ശേഷം തളര്‍ന്നുവീണ സിനാനെ വീട്ടുകാര്‍ ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: