മട്ടന്നൂര്‍: അകാലത്തില്‍ പൊലിഞ്ഞ മാധ്യമം മട്ടന്നൂര്‍ ലേഖകന്‍ നാസര്‍ മട്ടന്നൂരിന്റെ സ്മരണക്കായി മട്ടന്നൂര്‍ പ്രസ്ഫോറം പ്രാദേശിക പത്രപ്രവര്‍ത്തകര്‍ക്കായി ഏര്‍പ്പെടുത്തിയ പ്രഥമ നാസര്‍ സ്മാരക പുരസ്കാരത്തിന് മാതൃഭൂമി കണ്ണൂര്‍ ബ്യൂറോയിലെ ടി. സൗമ്യ അര്‍ഹയായതായി നാസര്‍ അനുസ്മരണ സമിതി ചെയര്‍മാനും മട്ടന്നൂര്‍ നഗരസഭാ ചെയര്‍മാനുമായ കെ. ഭാസ്കരന് മാസ്റ്റര്‍, അവാര്‍ഡ് നിര്‍ണയ കമ്മിറ്റി അംഗവും കണ്ണൂര്‍ പ്രസ്കഌബ് മുന്‍ സെക്രട്ടറിയുമായ മട്ടന്നൂര്‍ സുരേന്ദ്രനും പത്രസമ്മേളനത്തില്‍ അറിയിച്ചു. 5001 രൂപയും പ്രശസ്തി ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. ഏപ്രില്‍ ആറിന് മട്ടന്നൂരില്‍ നടക്കുന്ന നാസര്‍ മട്ടന്നൂര്‍ അനുസ്മരണ സമ്മേളനത്തില്‍ ഇ.പി. ജയരാജന് എം.എല്‍.എ അവാര്‍ഡ് വിതരണം ചെയ്യും.
മാതാപിതാക്കളെ പൊതുനിരത്തില്‍ തള്ളുന്ന പശ്ചാത്തലത്തില്‍ തയാറാക്കിയ ‘അമ്മയാണ് മറക്കരുത്’ എന്ന മാതൃഭൂമി കാഴ്ചയില്‍ പ്രസിദ്ധീകരിച്ച ഫീച്ചറിനാണ് അവാര്‍ഡ്. മട്ടന്നൂര്‍ സുരേന്ദ്രന് പുറമെ ചന്ദ്രിക കണ്ണൂര്‍ ന്യൂസ് എഡിറ്റര്‍ ഇന്‍ചാര്‍ജ് കബീര്‍ കണ്ണാടിപ്പറമ്പ്, രാഗേഷ് കായലൂര്‍ എന്നിവരും അവാര്‍ഡ് നിര്‍ണയ കമ്മിറ്റിയില്‍ അംഗങ്ങളായിരുന്നു. വാര്‍ത്താ സമ്മേളനത്തില്‍ പ്രസ്ഫോറം പ്രസിഡന്റ് കെ.വി. മധുവും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: