കണ്ണൂര്‍: പള്ളിക്കുന്ന് ഇടച്ചേരിയില് ഇലക്ട്രോണിക് ഉപകരണങ്ങളുടെ മൊത്തവിതരണ കേന്ദ്രത്തില്‍ നടന്ന തീപിടിത്തം ഷേര്‍ട്ട് സര്‍ക്യൂട്ട് കാരണമെന്ന് പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസം രാത്രിയാണ് പള്ളിക്കുന്ന് സ്വദേശി കിഷോറിന്റെ ഉടമസ്ഥതയിലുള്ള സിറ്റി സെയില്‍സ് കോര്‍പറേഷനില്‍ വന്‍ അഗ്നിബാധയുണ്ടായത്. താഴത്തെ നിലയിലാണ് തീപ്പിടിത്തമുണ്ടായത്. കെട്ടിടത്തിനകത്തുണ്ടായിരുന്ന ഇലക്ട്രോണിക് ഉപകരണങ്ങള്‍ പൂര്‍ണ്ണമായും കത്തി നശിച്ചു. നാട്ടുകാരും അഗ്നിശമന സേനാംഗങ്ങളും മണിക്കൂറുകളോളം പ്രയത്നിച്ചാണ് തീയണച്ചത്. ഏകദേശം അന്‍പത് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. നാട്ടുകാരുടെ അവസരോചിതമായ ഇടപെടലാണ് നാശനഷ്ടത്തിന്റെ അളവ് കുറച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: