മട്ടന്നൂര്‍: കേരളത്തില്‍ ബിജെപിക്കെതിരെ ഇടതു-വലതുമുന്നണികള്‍ നടത്തുന്ന വ്യാജ പ്രചരണങ്ങള്‍ തെരഞ്ഞെടുപ്പില്‍ പരാജയം മുന്നില്‍ക്കണ്ടാണെന്നും കേരളത്തിലെ ജനങ്ങള്‍ ഇത് തിരിച്ചറിയുമെന്നും ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശന്‍ മാസ്റ്റര്‍ അഭിപ്രായപ്പെട്ടു. ബിജെപി മട്ടന്നൂര്‍ നിയോജകമണ്ഡലം പ്രവര്‍ത്തക യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ബിജെപിക്കെതിരെ വര്‍ഗ്ഗീയത ആരോപിക്കുന്ന ഇടതു-വലതു മുന്നണികള്‍ ഇവിടെ കടുത്ത വര്ഗ്ഗീയരാഷ്ട്രീയമാണ് കളിക്കുന്നത്. വോട്ടുനു വേണ്ടി തറരാഷ്ട്രീയം കളിക്കുന്ന ഇക്കൂട്ടരെ ഈ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ പാഠം പഠിപ്പിക്കും. കേരളത്തില്‍ ഇരു മുന്നണികളും തകര്‍ച്ചയുടെ വക്കിലാണ്. ഇരുമുന്നണികളിലെയും ഒട്ടുമിക്ക പാര്‍ട്ടികളിലെയും നേതാക്കള്‍ തമ്മില്‍ പോരടിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. ഇത് ഇവരുടെ തകര്‍ച്ചയാണ് ചൂണ്ടിക്കാണിക്കുന്നതെന്നും തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ മുന്നണി ഉജ്വലവിജയം നേടുമെന്നും സത്യപ്രകാശ് ചൂണ്ടിക്കാട്ടി. ചടങ്ങില്‍ സി.വി.വിജയന് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: