മട്ടന്നൂര്‍: എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി 10ന് തലശ്ശേരിയില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ പങ്കെടുക്കുന്ന പൊതുസമ്മേളനത്തില്‍ മട്ടന്നൂര്‍ നിയോജക മണ്ഡലത്തില്‍ നിന്നും 5000 പ്രവര്‍ത്തകരെ പങ്കെടുപ്പിക്കാന്‍ മട്ടന്നൂര്‍ മണ്ഡലം പ്രവര്‍ത്തക യോഗം തീരുമാനിച്ചു.
മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ബിജു ഏളക്കുഴിയുടെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികള്‍ 4ന് തുടങ്ങും. രാവിലെ 9ന് മട്ടന്നൂര്‍ മഹാദേവ ക്ഷേത്രത്തില്‍ ദര്‍ശനത്തിന് ശേഷം മണ്ഡലത്തിലെ ബലിദാനികളുടെ സ്മൃതി മന്ദിരങ്ങളില്‍ പുഷ്പാര്‍ച്ചന നടത്തും. തുടര്‍ന്ന് ജയിലുകളില്‍ കഴിയുന്ന പ്രവര്ത്തകന്മാരുടെ വീടുകള്‍ സന്ദര്‍ശിക്കും. വൈകിട്ട് മട്ടന്നൂര്‍ നഗരത്തില്‍ വോട്ടര്‍മാരെ കാണും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ മണ്ഡലത്തിലെ പ്രധാന വ്യക്തികളെ സന്ദര്‍ശിക്കും. ബൂത്തുതല യോഗങ്ങള്‍ കുടുംബയോഗങ്ങള്‍ എന്നിവയില്‍ പങ്കെടുക്കും.
യോഗത്തില്‍ മണ്ഡലം പ്രസിഡണ്ട് സി.വി.വിജയന്‍മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ് സംസ്ഥാന സമിതിയംഗം കെ.രഞ്ജിത്ത്, വി.വി.ചന്ദ്രന്, വിജയന് വട്ടിപ്രം, സ്ഥാനാര്‍ത്ഥി ബിജു ഏളക്കുഴി, സി.വി.നാരായണന്, എ.കൃഷ്ണന്, എ.എം.പുഷ്പജന്‍, ടി.എം.ബാലകൃഷ്ണന്, വി.ശ്രീധരന്, എ.കെ.പ്രേമരാജന്‍, പി.രാജന്, പി.ഗംഗാധരന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: