കൊടിമരം നശിപ്പിച്ചു

Friday 1 April 2016 6:45 pm IST

മേലേചൊവ്വ: പാതിരിപ്പറമ്പ് സെമിത്തേരിക്ക് സമീപം സ്ഥാപിച്ച ബിജെപിയുടെ കൊടിമരം സാമൂഹ്യദ്രോഹികള്‍ നശിപ്പിച്ചു. കഴിഞ്ഞദിവസം രാത്രിയിലാണ് സംഭവം. പ്രദേശത്ത് സ്ഥാപിച്ച ബിജെപിയുടെ കൊടിമരവും ബോര്‍ഡുകളും അക്രമികള്‍ നശിപ്പിക്കുകയായിരുന്നു. നേരത്തെയും കൊടിമരം നശിപ്പിച്ചിരുന്നു. പോലീസില്‍ പരാതി നല്‍കിയിരുന്നുവെങ്കിലും അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്തിരുന്നില്ല. സംഭവത്തില്‍ ബിജെപി എളയാവൂര്‍ പഞ്ചായത്ത് കമ്മറ്റിയോഗം പ്രതിഷേധിച്ചു. അന്വേഷണം നടത്തി പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് യോഗം ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.