മയ്യില്‍: കുറ്റിയാട്ടൂര്‍ ശ്രീ ശങ്കര വിദ്യാനികേതന്‍ ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ ആഭിമുഖ്യത്തില്‍ രണ്ടാമത് ശ്രീമത് ഭഗവത്ഗീതാ ജ്ഞാനയജ്ഞം 3 മുതല്‍ 10വരെ സ്കൂളില്‍ തയ്യാറാക്കിയ യജ്ഞശാലയില്‍ വെച്ച് യജ്ഞാചാര്യന്മാരുടെയും സാംസ്കാരിക നായകന്മാരുടെയും മുഖ്യ കാര്‍മ്മികത്വത്തില്‍ നടക്കും.
3ന് വൈകുന്നേരം 5.30ന് പത്മശ്രീ പി.ഗോപിനാഥന് നായര്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ സ്വാമി വിവിക്താനന്ദ സരസ്വതി (കാസര്‍കോട്) സ്വാമി ചിദാനന്ദപുരി (കോഴിക്കോട്), സ്വാമി വിശുദ്ധാനന്ദ സരസ്വതി (അരീക്കോട്), സ്വാമിനി ദേവി ജ്ഞാനാഭനിഷ്ട (കൊല്ലം) എന്നിവരെ കൂടാതെ പ്രൊഫ.തുറവൂര്‍ വിശ്വംഭരന്, ഡോ.വി.പി.ജോയ് (സെന്‍ട്രല്‍ പിഎഫ് കമ്മീഷണര്‍), ഡോ.കെ.എസ്.രാധാകൃഷ്ണന് (പിഎസ് സി ചെയര്മാന്), എം.എന്‍.കൃഷ്ണമൂര്‍ത്തി (മുന്‍ ഡിഡിപി), ബാലചന്ദ്രന് ചുള്ളിക്കാട്, ജോണ്‍ ഡിറ്റോ (സിനിമാ സംവിധായകന്) എന്നീ സാംസ്കാരിക നായകന്മാര് ഭഗവത്ഗീതയെ ആധാരമാക്കി സംസാരിക്കും.
മുന്‍ ശബരിമല മേല്‍ശാന്തി ബ്രഹ്മശ്രീ എഴിക്കോട് കൃഷ്ണദാസ് നമ്പൂതിരി ഹോമയജ്ഞാദി കര്‍മ്മങ്ങള്‍ക്ക് കാര്‍മ്മികത്വം വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: