വിനാശം തടയാന്‍ ബിജെപി വരണം; ആസാമില്‍ ജനം മാറിച്ചിന്തിക്കുന്നു

Friday 1 April 2016 6:56 pm IST

ഗുവാഹതി: തിങ്കളാഴ്ചയാണ് ആസാമില്‍ ആദ്യഘട്ട വോട്ടെടുപ്പ്. ബിജെപിയുടെ ശക്തമായ മുന്നേറ്റം പ്രവചിക്കുന്ന അഭിപ്രായ സര്‍വ്വേകള്‍ ബിജെപി അധികാരത്തില്‍ വരുമെന്നും വെളിപ്പെടുത്തുന്നു. ഒരു ജനത അത്രമാത്രം ആഗ്രഹിക്കുന്നു, വലിയൊരു മാറ്റത്തിന്.. ബിജെപി ജയിച്ചില്ലെങ്കില്‍ ആസാമിനെ വലിയൊരു വിനാശത്തില്‍ നിന്ന് ഇനി ആര്‍ക്കും രക്ഷിക്കാനാവില്ല. 52കാരനായ ഗിരീഷ് ലഖാര്‍ പറയുന്നു. കാരണം അത്ര ഭയാനകമാണ് ബംഗഌദേശില്‍ നിന്നുള്ള കുടിയേറ്റം.. പുറംരാജ്യക്കാരുടെ സ്വാധീനം ഭീതി ജനിപ്പിക്കും വിധം വളര്‍ന്നിരിക്കുന്നു. എണ്ണത്തില്‍ യഥാര്‍ഥ അസാമി ജനതയെ കടത്തിവെട്ടുകയാണ് കുടിയേറ്റക്കാര്‍. സമീപഭാവിയില്‍ ആസാമില്‍ ബംഗഌദേശികളാകും കൂടുതല്‍. ഗിരീഷ് തുടര്‍ന്നു. കുടിയേറ്റക്കാരെ അടിച്ചു പുറത്താക്കുന്ന സര്‍ക്കാര്‍ വരണമെന്നാണ് നല്ലൊരു പങ്ക് ആസാമി ജനയതും ആഗ്രഹിക്കുന്നത്. കുടിയേറ്റക്കാരുടെ വോട്ട് നേടി തടിച്ചുകൊഴുക്കുകയാണ് അജ്മല്‍ എന്ന അത്തര്‍ നിര്‍മ്മാതാവിന്റെ ഓള്‍ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് എന്ന പാര്‍ട്ടി. കഴിഞ്ഞ തെരഞ്ഞെടുപ്പകളിലെല്ലാം മികച്ച നേട്ടം കൈവരിച്ച ഇവര്‍ വരുന്ന തെരഞ്ഞെടുപ്പില്‍ പത്തു സീറ്റ് നേടുമെന്നാണ് പോള്‍ സര്‍വ്വേകളിലെ പ്രവചനം. കുടിയേറ്റക്കാരായ ഒരു മതവിഭാഗത്തില്‍ പെട്ട ബംഗഌദേശികളുടെ പാര്‍ട്ടിയാണിത്. ബിജെപി തെരഞ്ഞെടുപ്പില്‍ ഉയര്‍ത്തുന്ന ഏറ്റവും പ്രധാനവിഷയം ഈ അനധികൃത കുടിയേറ്റമാണ്. അനധികൃത കുടിയേറ്റം വലിയ പ്രശ്‌നമാണ്. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയും കേന്ദ്രമന്ത്രിയുമായ സര്‍വ്വാനന്ദ് സോനോവാള്‍ പറഞ്ഞു.2001ലെ സെന്‍സസ് പ്രകാരം ഭാരതത്തില്‍ മൂന്നു കോടിയിലേറെ ബംഗഌദേശികളുണ്ട്. അവരില്‍ കൂടുതല്‍ പേരും ആസാമിലാണ് താമസിക്കുന്നത്. ബാരക് താഴ്‌വരയിലെ അതിര്‍ത്തി വഴി ആയിരക്കണക്കിനാള്‍ക്കാരാണ് ഇപ്പോഴും ആസാമിലേക്ക് നുഴഞ്ഞുകയറുന്നത്. യാത്രയ്ക്ക് ചില്ലറ ചെലവേയുള്ളു, ദൂരവും കുറവാണ്. നുഴഞ്ഞുകയറ്റം പലപ്രശ്‌നങ്ങളാണ് സൃഷ്ടിക്കുന്നത്. ക്രമസമാധാനത്തര്‍ച്ചയാണ് സുപ്രധാനം. കടന്നുകയറുന്നവരില്‍ പലരും ക്രിമനല്‍ പശ്ചാത്തലമുള്ളവരാണ്. ഇവര്‍ കാരണം ആക്രമണങ്ങളും മോഷണങ്ങളും കൊലപാതകങ്ങളും ദിനംപ്രതി വര്‍ദ്ധിക്കുകയാണ്. ഇതിനു പുറമേ നാട്ടുകാരുടെ തൊഴിലവസരങ്ങളും വന്‍തോതില്‍ കുറയുകയാണ്. ഇത് ആസാമി ജനതയുടെ ജീവിത നിലവാരത്തെയും ബാധിക്കുന്നുണ്ട്. ഇന്ന് ആസാമിലെ ജനങ്ങളില്‍ 32 ശതമാനവും കുടിയേറ്റക്കാരാണ്. അനധികൃത കുടിയേറ്റങ്ങള്‍ക്ക് എതിരെ അതിശക്തമായി പ്രതികരിക്കുന്നയാളാണ് സോനോവാള്‍. കേന്ദ്രം നടപടിയെടുത്താലും സംസ്ഥാനം ഒന്നും ചെയ്തില്ലെങ്കില്‍ കുടിയേറ്റം തടയാന്‍ കഴിയില്ല. കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി കോണ്‍ഗ്രസ് ഭരണത്തിലാണ് ആസാം. 90 കഴിഞ്ഞ തരുണ്‍ ഗൊഗോയിയാണ് മുഖ്യമന്ത്രി. ബിജെപി 78 സീറ്റുകളുമായി അധികാരം പിടിക്കുമെന്നാണ് പ്രവചനം. ബിജെപി എജിപിയുമായി സഖ്യത്തിലാണ്. കോണ്‍ഗ്രസ് വെറും 36 സീറ്റില്‍ ഒതുങ്ങുമെന്നാണ് എബിപി നീല്‍സണ്‍ സര്‍വ്വേ പറയുന്നത്. കുടിയേറ്റത്തിനെതിരെ ശക്തമായ നടപടി എടുക്കാനും മറ്റും കോണ്‍ഗ്രസിന് കഴിയില്ല. കാരണം കുടിയേറ്റക്കാരുടെ വോട്ടിലാണ് അവരുടെ കണ്ണ്. കുടിയേറ്റത്തിനെതിരായ ബിജെപിയുടെ ശക്തമായ നിലപാടാണ് അവരെ ആസാമി ജനത മനസില്‍ കുടിയിരുത്താന്‍ കാരണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.