ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വീകരിക്കാന്‍ റിയാദ് ഒരുങ്ങി. സൗദി ഭരണാധികാരി സല്മാന് രാജാവിന്റെ ക്ഷണപ്രകാരമാണ് നരേന്ദ്രമോദി സൗദി സന്ദര്‍ശിക്കുന്നത്. ശനിയാഴ്ച രാവിലെ 10.30നാണ് പ്രധാനമന്ത്രി റിയാദില്‍ വിമാനമിറങ്ങുക. ശനിയാഴ്ച റിയാദില്‍ ഇന്ത്യന്‍ തൊഴിലാളികളുടെ ക്യാമ്പുകള്‍ പ്രധാനമന്ത്രി സന്ദര്‍ശിക്കും.
തുടര്‍ന്ന് വൈകിട്ട് ് റിയാദ് ഇന്റര്‍കോണ്ടിനന്റല്‍ ഹോട്ടലില്‍ ഇന്ത്യന്‍ സമൂഹത്തിന്റെ സ്വീകരണത്തിലും പങ്കെടുക്കും. ഞായറാഴ്ച ഭരണാധികാരി സല്മാന് രാജാവുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും.
കിരീടവകാശിയും ആഭ്യന്തരമന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ നായിഫ് ഉപകരീടവകാശിയും പ്രതിരോധമന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്മാന് എന്നിവരുമായും നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തും. സല്മാന് രാജാവിന്റെ വിരുന്നു സല്‍ക്കാരത്തിലും മോദി പങ്കെടുക്കും. സൗദി അറേബ്യയിലെ വ്യവസായ പ്രമുഖരുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും.
2010ലെ ഡോ. മന്മോഹന് സിംഗിന്റെ സന്ദര്‍ശനത്തിന് ശേഷം ഇതാദ്യമായാണ് ഇന്ത്യന്‍ പ്രധാനമന്ത്രി സൗദിയില്‍ എത്തുന്നത്. അതുകൊണ്ട് നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തെ വലിയ പ്രതീക്ഷയോടുകൂടിയാണ് മലയാളികളടക്കമുള്ള ഇന്ത്യന്‍ പ്രവാസിസമൂഹം നോക്കിക്കാണുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: