കീഴല്ലൂര്‍ പ്രതിഷ്ഠാ വാര്‍ഷിക മഹോത്സവം 4ന് ആരംഭിക്കും

Friday 1 April 2016 9:45 pm IST

മട്ടന്നൂര്‍: കീഴല്ലൂര്‍ മഹാദേവ ക്ഷേത്രത്തില്‍ പ്രതിഷ്ഠാ വാര്‍ഷിക മഹോത്സവവും ഭാഗവത സപ്താഹയജ്ഞവും 4 മുതല്‍ 11 വരെ വിവിധ ചടങ്ങുകളോടെ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് കീഴല്ലൂര്‍ കടവ് മുത്തപ്പന്‍ ക്ഷേത്ര പരിസരത്ത് നിന്ന് കലവറ നിറയ്ക്കല്‍ ഘോഷയാത്ര ആരംഭിക്കും. തുടര്‍ന്ന് നടക്കുന്ന ചടങ്ങ് ആത്മചൈതന്യ സ്വാമികള്‍ ഉദ്ഘാടനം ചെയ്യും. ക്ഷേത്രം പ്രസിഡന്റ് വി.കെ. രാഘവന്‍ അധ്യക്ഷത വഹിക്കും. ഭാഗവത സപ്താഹയജ്ഞ സമാരംഭ സമ്മേളനത്തിന് തന്ത്രി എ.ടി. മാധവന്‍ നമ്പൂതിരി യജ്ഞദീപം തെളിയിക്കും. സപ്താഹ യജ്ഞത്തിന് മിണ്ടാരപ്പിള്ളി മഹേശന്‍ നമ്പൂതിരി നേതൃത്വം നല്‍കും. പത്രസമ്മേളനത്തില്‍ പ്രസിഡന്റ് വി.കെ. രാഘവന്‍, സെക്രട്ടറി ഒ.കെ. ജനാര്‍ദ്ദനനന്‍ നമ്പ്യാര്‍, കെ. ബാലകൃഷ്ണന്‍ മാസ്റ്റര്‍, പി.കെ. ഭരതന്‍ എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.