കാഞ്ഞങ്ങാട്: അധികാരം ലഭിക്കാന്‍ നിരീശ്വരവാദത്തെ തള്ളി ദൈവസമക്ഷമെത്തിയ എല്‍ഡിഎഫ് തൃക്കരിപ്പൂര്‍ മണ്ഡലം സ്ഥാനാര്‍ഥിയുടെ ചിത്രം നവമാധ്യമങ്ങളില്‍ പരിഹാസ്യമാകുന്നു.
സിപിഎം കാസര്‍കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗവും, സിഐടിയു കാസര്‍കോട് ജില്ലാ സെക്രട്ടറിയുമായ ചെഗുവേരയെന്ന ഓമനപ്പേരിലറിയപ്പെടുന്ന സ്ഥാനാര്‍ഥി എം. രാജഗോപാലാണ് തെരഞ്ഞെടുപ്പ് വിജയത്തിനായി പര്യടനത്തിനിടയില്‍ മുത്തപ്പന് തെയ്യത്തിന്റെ അനുഗ്രഹത്തിനായി കാത്തുനിന്നത്.
സ്ഥാനാര്‍ഥി അനുഗ്രഹം വാങ്ങുന്ന ചിത്രം നവമാധ്യമങ്ങള്‍ ആഘോഷിക്കുകയാണ്. അടുത്തകാലത്ത് തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ തന്നെ നീലേശ്വരത്ത് മുന്‍ ലോക്കല്‍ സെക്രട്ടറിയുടെ വീട്ടില്‍ മുത്തപ്പന് തെയ്യം കെട്ടിയാടിച്ചത് വിവാദമാക്കിയ സഖാക്കള്‍ സ്ഥാനാര്‍ഥി ദൈവത്തിന്റെ അനുഗ്രഹം വാങ്ങിയതിനെതിരെ മൗനം പാലിക്കുകയാണ്.
പണ്ട് ദൈവത്തെയും അതിന്റെ പ്രതിരൂപങ്ങളായി കണക്കാക്കപ്പെടുന്ന തെയ്യങ്ങളെയും നിഷേധിച്ച സിപിഎം നേതാക്കളിന്ന് വിശ്വാസത്തിന്റെ പിറകെയാണ്.
ധീര രക്തസാക്ഷികള്‍ ഉറങ്ങുന്ന മണ്ണായ കയ്യൂരില്‍ നിന്ന് ഉയര്‍ന്ന് വന്ന എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ എം.രാജഗോപാലന്‍ തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന ഭയമാണ് പാര്‍ട്ടി തത്വങ്ങളെ വലിച്ചറിഞ്ഞ് വിശ്വാസങ്ങള്‍ക്ക് പുറകെ പോകാന്‍ കാരണമെന്നുമുള്ള കമന്റുകളാണ് നവമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: