ബാലഗോകുലം കാര്യകര്‍തൃ പരിശീലന ശിബിരം

Friday 1 April 2016 8:37 pm IST

ആലപ്പുഴ: ഉണരുന്ന ബാല്യം ഉയരുന്ന ഭാരതം എന്ന സന്ദേശം നല്‍കി കുട്ടികളുടെ നേതൃസംഗമം മെയ് 28, 29 തീയതികളില്‍ അങ്കമാലി അഡ്‌ലക്‌സ് കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കും. ജില്ലയില്‍ നിന്നും പങ്കെടുക്കുന്ന കുട്ടികള്‍ക്ക് കലവൂര്‍ മാരന്‍കുളങ്ങര ക്ഷേത്ര ഓഡിറ്റോറിയത്തില്‍ നാളെ രാവിലെ 9മുതല്‍ വൈകിട്ട് 4 വരെ ജില്ലാ ഗോകുല സമിതി കാര്യകര്‍തൃ പരിശീലന ശിബിരം നടത്തും. ശിബിരം ബാലഗോകുലം സംസ്ഥാന ഭഗിനി പ്രമുഖ് ഡോ. ആശാ ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. സ്വാഗതസംഘം ഭാരവാഹികളായ കലവൂര്‍ എന്‍. ഗോപിനാഥ്, ഡോ. സജിത്ത്. ആലപ്പി വിധു, സോമനാഥ് നായിക് എന്നിവര്‍ പങ്കെടുക്കും. ജില്ലാ രക്ഷാധികാരി എന്‍. കൃഷ്ണപൈ, അദ്ധ്യക്ഷന്‍ കേണല്‍ രഘുനാഥ്, ഉപാദ്ധ്യക്ഷന്‍ രമേശന്‍ മാസ്റ്റര്‍, സംഘടനാ കാര്യദര്‍ശി പി. ഷിബു, സഹ. സംഘടനാ കാര്യദര്‍ശി അനില്‍ ധനശ്രീ, ട്രഷറര്‍ മന്മഥകുമാര്‍, ശ്രീകുമാര്‍ വിഠോബ എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.