പയിങ്ങാട്ടിരി രാജരാജേശ്വരി ക്ഷേത്ര മഹോത്സവം

Friday 1 April 2016 8:52 pm IST

  തോണിച്ചാല്‍ : തോണിച്ചാല്‍ പയിങ്ങാട്ടിരി രാജരാജേശ്വരി ക്ഷേത്ര മഹോത്സവത്തിന് തുടക്കമായി. ഏപ്രില്‍ മൂന്ന് വരെയാണ് ഉത്സവം. വെള്ളിയാഴ്ച രാവിലെ ഗണപതി ഹോമം തുടര്‍ന്ന് കോഴിക്കോട് മഹാലക്ഷ്മി വിശ്വനാഥനും സംഘവും അവധരിപ്പിച്ച നാരായണീയ പാരായണം എന്നിവയും നടന്നു. ശനിയാഴ്ച രാവിലെ ഗണപതിഹോമം, ഉഷപൂജ, ഭഗവതിസേവ, രാവിലെ ഒന്‍പത് മണിക്ക് രാജരാജേശ്വരി സംഗീതോത്സവം, രാത്രിയില്‍ വേട്ടക്കൊരുമകന് കളമെഴുത്തുപാട്ടും തേങ്ങയേറും എന്നിവയും നടക്കും. സമാപന ദിവസമായ മൂന്നിന് വൈകിട്ട് ദീപാരാധന തുടര്‍ന്ന് ആറാട്ടിനെഴുന്നള്ളിപ്പ്, പറയെടുപ്പ്, ആറാട്ട് തുടങ്ങിയവയും കരിമരുന്ന് പ്രയോഗത്തോടെ ഉത്സവത്തിനു സമാപനമാക്കും. ദിവസവും അന്നദാനവും അത്താഴവും ഉണ്ടായിരി

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.