എക്‌സിറ്റ് പോള്‍ സര്‍വ്വേകള്‍ക്ക് നിരോധനം

Saturday 2 April 2016 11:48 am IST

തിരുവനന്തപുരം: കേരളം, തമിഴ്‌നാട്, പുതുച്ചേരി. പശ്ചിമബംഗാള്‍, ആസം എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരെഞ്ഞെടുപ്പിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ എക്‌സിറ്റ് പോള്‍ നിരോധിച്ചു. ഏപ്രില്‍ നാല് രാവിലെ ഏഴു മണിമുതല്‍ 2016 മെയ് 16 ന് വൈകിട്ട് 6.30 വരെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ മാധ്യമങ്ങളിലൂടെയോ മറ്റ് വിധത്തിലോ പ്രസിദ്ധപ്പെടുത്താന്‍ പാടില്ല. വോട്ടെടുപ്പ് നടക്കുന്ന ഓരോ ഘട്ടങ്ങളിലും, വോട്ടെടുപ്പ് പൂര്‍ത്തിയാകുതിന് 48 മണിക്കൂര്‍ മുന്‍പുള്ള സമയത്ത് അഭിപ്രായസര്‍വ്വേകള്‍, തെരഞ്ഞെടുപ്പ്‌സര്‍വ്വേകള്‍ തുടങ്ങി ഒരുവിധ കാര്യങ്ങളും ഇലക്‌ട്രോണിക് മാധ്യമങ്ങളിലൂടെ പ്രസിദ്ധപ്പെടുത്താന്‍ പാടില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.