എന്‍ഡിഎ ജില്ലാകണ്‍വന്‍ഷന്‍ ഇന്ന്

Friday 1 April 2016 9:18 pm IST

ആലപ്പുഴ: ദേശീയ ജനാധിപത്യസഖ്യം ജില്ലാ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഇന്ന് രാവിലെ 10ന് ആലപ്പുഴ ഐശ്വര്യാ ഓഡിറ്റോറിയത്തില്‍ നടക്കും. കേന്ദ്ര ആരോഗ്യമന്ത്രി ജഗത്പ്രകാശ് നദ്ദ ഉദ്ഘാടനം ചെയ്യും. ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന്‍ അദ്ധ്യക്ഷത വഹിക്കും. ബിജെപി സംസ്ഥാന സെക്രട്ടറി സി. ശിവന്‍കുട്ടി, ദക്ഷിണമേഖലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന്‍, ബിഡിജെഎസ് ദേശീയ പ്രസിഡന്റ് തുഷാര്‍വെള്ളാപ്പള്ളി, ദേശീയ ജനറല്‍ സെക്രട്ടറി സുഭാഷ് വാസു, ദേശീയ നിര്‍വ്വാഹക സമിതിയംഗം കെ.കെ. മഹേശന്‍, കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാജന്‍ കണ്ണാട്ട്, ജെഎസ്എസ് രാജന്‍ബാബു വിഭാഗം സംസ്ഥാന പ്രസിഡന്റ് ആര്‍. പൊന്നപ്പന്‍, ആം ആദ്മി ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് രവി ഉണ്ണിത്താന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.