കുടിവെള്ള വിതരണത്തിന് മാതൃകയായി
വിശ്വഹിന്ദു പരിഷത്ത്
ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ നിയോജക മണ്ഡലത്തിലെ പടിഞ്ഞാറന്‍ മേഖലയായ കുമരകം തിരുവാര്‍പ്പ് അയ്മനം എന്നീ പ്രദേശങ്ങളില്‍ രൂക്ഷമായ കുടിവെള്ള ക്ഷാമത്താല്‍ ജനങ്ങള്‍ ബുദ്ധിമുട്ടുന്നു.
ഏറ്റുമാനൂര്‍ മുന്‍സിപ്പാലിറ്റിയിലെ മൂന്ന് ,നാല് വാര്‍ഡുകളില്‍പ്പെട്ട മംഗളംകുന്ന്, വള്ളിക്കാട്, മഴുവനാകുന്ന് എന്നീ ഉയര്‍ന്ന പ്രദേശങ്ങളില്‍പ്പെട്ട 500 ഒളം കുടുബങ്ങള്‍ക്ക് കുടിവെള്ളം കിട്ടാക്കനിയാണ് .പട്ടര് മഠം പദ്ധതിയില്‍ മംഗളം കുന്നില്‍ ടാങ്ക് പണിയുന്നതിന് നിര്ദേശമായെങ്കിലും നടപടി ഒന്നും ആയിട്ടില്ല .ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റിയില്‍ പെട്ട വാര്‍ഡ് 19ല്‍ തെള്ളകം അമ്പല കോളനിയിലെ പിന്നോക്ക വിഭാഗത്തില്‍പ്പെട്ട 50 ല്‍ പരം കുടുംബങ്ങള്‍ക്ക് കുഴല്‍ കിണര്‍ ഉണ്ടങ്കിലും ടാങ്ക് ഇല്ലാത്തതുമൂലം കുടിവെള്ളം തല ചുമടായി കൊണ്ടുവരണം’ ജന്മഭൂമി ഇത് റിപ്പോര്‍ട്ടു ചെയ്തിരുന്നു. മുനിസിപ്പാലിറ്റി വാര്‍ഡ് 33 ല്‍ പെട്ട കച്ചേരിക്കുന്ന് ,കണ്ണാ നമുകള് പ്രദേശങ്ങളില്‍ മെമ്പര്‍ ഏറ്റുമാനൂര്‍ ഗണേഷിന്റെ നേതൃത്വത്തില്‍ കുടിവെള്ളം വിതരണം ചെയ്യുന്നു.എല്ലാ വ്യാഴാഴ്ചയും വിഎച്ച്പി ഏറ്റുമാനൂര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ ടാങ്കറില്‍ കുടിവെള്ളമെത്തിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: