കണ്ണൂര്‍: ഒഎന്‍വി കുറുപ്പിനും കലാഭവന്‍ മണിക്കും ആദരാജ്ഞലികള്‍ അര്‍പ്പിച്ച് അക്ഷരായനം. ലൈബ്രറി കൗണ്‍സിലിന്റെയും സെന്‍ട്രല്‍ ജയില്‍ ലൈബ്രറിയുടെയും നേതൃത്വത്തില്‍ ജയില്‍ ഹാളിലാണ് ആദരായനം പരിപാടി സംഘടിപ്പിച്ചത്. സംഗീത ശില്‍പ്പം, ലഘുനാടകം, നാടന്‍ പാട്ടുകള്‍ എന്നിവ ചേര്‍ത്തുള്ള കലാപരിപാടികളാണ് അവതരിപ്പിച്ചത്. ജയില്‍ സുപ്രണ്ട് അശോകന് അരിപ്പ ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി പി.കെ.ബൈജു അധ്യക്ഷതവഹിച്ചു. സുധ അഴീക്കോടന്‍, പുരുഷോത്തമന് നമ്പ്യാര്‍ എന്നിവര്‍ സംസാരിച്ചു. വെല്‍ഫെയര്‍ ഓഫീസര്‍ കെ.ശിവപ്രസാദ് സ്വാഗതവും ജയില്‍ അന്തേവാസി എന്‍.പി.കെ ഹാരീസ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: