വാഷിങ്ടണ്‍: നാലാമത് ആണവ സുരക്ഷാ ഉച്ചകോടി അമേരിക്കയിലെ വാഷിങ്ടണില്‍ ആരംഭിച്ചു. അന്‍പത് ലോകരാഷ്ട്രങ്ങള്‍ പങ്കെടുക്കുന്ന സമ്മേളനത്തില്‍ വച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡുമായി ഉഭയകക്ഷി ചര്‍ച്ച നടത്തി.
വിഭവ സമ്പന്നമായ കാനഡയുടെ സഹായം ഭാരതത്തിന് അനിവാര്യമാണെന്ന് മോദി അദ്ദേഹത്തോട് പറഞ്ഞു. ഭാരതം സന്ദര്‍ശിക്കാനുള്ള മോദിയുടെ ക്ഷണം ജസ്റ്റിന് ട്രൂഡ് സ്വീകരിച്ചതായി വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് അറിയിച്ചു. ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണുമായും അദ്ദേഹം ചര്‍ച്ച നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: