കൊച്ചി: കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാല (കുഫോസ്) നടത്തുന്ന വിവിധ എം എസ് സി, എം ബി എ, എം ടെക്, എം എഫ് എസ് സി, എല്‍ എല്‍ എം (ഈവനിംഗ്) പിജി കോഴ്സ്കളിലേക്കും ഡിപ്ലോമ കോഴ്സുകളിലേക്കും അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 15 വരെ നീട്ടി.
അവസാന വര്‍ഷ ബിരുദവിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാവുന്നതാണ്.
ഫുഡ്സയന്‍സ് ആന്റ് ടെക്നോളജി, ബയോടെക്നോളജി ആന്റ് ബയോഇന്‍ഫര്‍മാറ്റിക്സ്, മറൈന്‍ മൈക്രോബയോളജി ആന്റ് മറൈന്‍ ഡ്രഗ്സ്, ക്ലൈമറ്റ് സയന്‍സ്, മറൈന്‍ കെമിസ്ട്രി ഫിസിക്കല്‍ ഓഷ്യനോഗ്രാഫി ആന്റ് ഓഷ്യന്‍ മോഡലിംഗ്, ബയോളജിക്കല്‍ ഓഷ്യനോഗ്രാഫി ആന്റ് ബയോഡൈവേഴ്സിറ്റി, അപ്ലൈഡ് ജിയോസയന്‍സ്, റിമോട്ട് സെന്‍സിംഗ് ആന്റ് ജി ഐ എസ്,
സ്റ്റാറ്റിസ്റ്റിക്സ്, ഡിസാസ്റ്റര്‍ മാനേജ്മെന്റ് എന്നീ വിഷയങ്ങളിലാണ് എം എസ് സി കോഴ്സുകള്‍.
അക്വാകള്‍ച്ചര്‍, ഫിഷ് ന്യൂട്രീഷന്‍ ആന്റ് ഫീഡ് ടെക്നോളജി, അക്വാട്ടിക് അനിമല്‍ ഹെല്‍ത്ത,് ഫിഷറീസ് റിസോഴ്സ് മാനേജ്മെന്റ്, ഫിഷറീസ് എഞ്ചിനീയറിംഗ് ആന്റ് ടെക്നോളജി, ഫിഷ് പ്രോസസിംഗ് ടെക്നോളജി, ഫിഷറീസ് ഇക്കോണമിക്സ്, ഫിഷ് ജെനിറ്റിക്സ് ആന്റ് ബ്രീഡിംഗ്, ഫിഷ് ബയോടെക്നോളജി എന്നീ വിഷയങ്ങളിലാണ് എം എഫ് എസ് സി.
ഫിനാന്‍സ്, മാര്‍ക്കറ്റിംഗ്, ഹ്യൂമന്‍ റിസോഴ്സ്, റൂറല്‍ മാനേജ്മെന്റ്, ഫിഷറീസ് ബിസിനസ് മാനേജ്മെന്റ് എന്നീ സ്പെഷ്യലൈസേഷനോടുകൂടിയ എം ബി എക്ക് പുറമെ ബി ടെക് ബിരുദധാരികള്‍ക്ക് മാത്രം പ്രവേശനം നേടാവുന്ന എം ബി എ എനര്‍ജി മാനേജ്മെന്റ് കോഴ്സിലേക്കും ഇപ്പോള്‍ ഇപേക്ഷിക്കാം.
ഇന്റഗ്രേറ്റഡ് കോസ്റ്റല്‍ സോണ്‍ മാനേജ്മെന്റ്, ഓഷ്യന്‍ ആന്റ് കോസ്റ്റല്‍ സേഫ്റ്റി എഞ്ചിനീയറിംഗ്, കോസ്റ്റല്‍ ആന്റ് ഹാര്‍ബര്‍ എഞ്ചിനീയറിംഗ്, ഫിഷറീസ് എഞ്ചിനീയറിംഗ് എന്നീ വിഷയങ്ങളിലാണ് എം ടെക് കോഴ്സുകള്‍.
മാരിടൈം നിയമത്തിലുള്ള എല്‍ എല്‍ എം ഈവനിംഗ് കോഴ്സ് ആണ്. അക്വേറിയം സയന്‍സ് ആന്റ് ടെക്നോളജി, ഇന്‍ഡസ്ട്രിയല്‍ അക്വാകള്‍ച്ചര്‍, മാരിടൈ ലോ (ഈവനിംഗ് കോഴ്സ്) എന്നിവയാണ് പി ജി ഡിപ്ലോമ കോഴ്സുകള്‍. ബ്രാക്കിഷ് വാട്ടര്‍ ആന്റ് മറൈന്‍ അക്വാകള്ച്ചറിലാണ് ഡിപ്ലോമ കോഴ്സ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: