തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ 2013-14 സാമ്പത്തികവര്‍ഷം വരെയുള്ള കണക്കുകളും സ്വത്തുവിവര പട്ടികയും ശ്രീപത്മനാഭസ്വാമി ക്ഷേത്രം ട്രസ്റ്റിന്റെ കണക്കുകളും സ്വത്തു വിവരപ്പട്ടികയും സംബന്ധിച്ച ഓഡിറ്റ് റിപ്പോര്‍ട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു. സ്പെഷ്യല്‍ ഓഡിറ്റ് അതോറിറ്റിയുമായി സുപ്രീംകോടതി നിയമിച്ച മുന്‍ കണ്ട്രോളര് ആന്റ് ഓഡിറ്റര്‍ ജനറല്‍ വിനോദ്റായിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
സുപ്രീംകോടതി നിയോഗിച്ച ക്ഷേത്ര ഭരണസമിതിയുടെ 2014-15 ലെ കണക്കുകളും ഓഡിറ്റിനു വിധേയമാക്കിയിട്ടുണ്ട്. ക്ഷേത്രഭരണം കാര്യക്ഷമമാക്കുന്നതിനും ക്ഷേത്രക്കണക്കുകള്‍ സുതാര്യമായി തയ്യാറാക്കാനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളും ജീവനക്കാരുടെ സേവന വ്യവസ്ഥകളും ശുപാര്‍ശ ചെയ്യുന്ന സമഗ്ര റിപ്പോര്‍ട്ടാണ് ഇക്കഴിഞ്ഞ മാര്‍ച്ച് 28ന് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചത്. വിരമിച്ച ഐഎഎസ്, ഐഎ ആന്റ് എഎസ് ഉദേ്യാഗസ്ഥരും ഓഡിറ്റ് ഓഫീസര്‍മാരും ഉള്‍പ്പെടുന്ന ഏഴംഗ സംഘമാണ് സ്പെഷ്യല്‍ ഓഡിറ്റ് അതോറിറ്റിയുടെ ഓഡിറ്റ് ടീമില്‍ ഉള്ളതെന്ന് സെക്രട്ടറി കെ.എസ്. പ്രേമചന്ദ്രകുറുപ്പ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: