വെള്ളവും, വെളിച്ചവും ഇല്ല! അംഗന്‍വാടികുരുന്നുകള്‍ ദുരിതത്തില്‍

Friday 1 April 2016 11:23 pm IST

വിതുര: ആര്യനാട് കോട്ടയ്ക്കകം ആര്‍.എസ്. ഹരി അങ്കണവാടിയിലെ കുട്ടികള്‍ക്കാണ് ഈ ദുരിതപൂര്‍ണ്ണമായ അവസ്ഥ. വാടക കെട്ടിടത്തില്‍ നിന്ന് പുതിയ കെട്ടിടത്തിലേക്ക് മാറി ഒരു വര്‍ഷം പിന്നിട്ടിട്ടും അങ്കണവാടി കെട്ടിടത്തില്‍ വൈദ്യുതി ലഭിച്ചിട്ടില്ല. കെട്ടിടം നിര്‍മ്മിച്ചപ്പോള്‍ തന്നെ കുടിവെള്ളത്തിനായി ടാങ്കുകളും പൈപ്പ് ലൈനും സ്ഥാപിച്ച് പണി പൂര്‍ത്തികരിച്ചെങ്കിലും ഇതുവരെ കുടിവെള്ളവും എത്തിയിട്ടില്ല. അഞ്ച് മാസം മുമ്പാണ് അംഗനവാടി കെട്ടിടത്തിന്റെ വൈദ്യുതികരണത്തിനായി 50,000 രൂപ പഞ്ചായത്ത് അനുവദിച്ചത്. വയറിംഗ് ജോലികള്‍ പൂര്‍ത്തിയാക്കിയിട്ടും ഇതുവരെ വൈദ്യുതി കണക്ഷന്‍ ലഭിച്ചില്ല, 20 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.


അസഹ്യമായ ചൂടില്‍ നിന്നും ശമനം ലഭിക്കുന്നതിന് ഷര്‍ട്ട് ഊരി യതിന് ശേഷം കിടത്തിയിരിക്കുന്ന കുട്ടികള്‍

ഉച്ചയാകുന്നതോടെ അസഹ്യമായ ചൂട് വര്‍ദ്ധിക്കുന്നതിനാല്‍ ടീച്ചറും ആയയും ചേര്‍ന്ന് കുട്ടികളുടെ ഷര്‍ട്ടുകള്‍ അഴിച്ചതിന് ശേഷമാണ് ആഹാരം നല്‍കുന്നത്. വയറിംഗ് ജോലികള്‍ പൂര്‍ത്തിയാക്കിയെങ്കിലും കരാറുകാരന്‍ സിഡി അടയ്ക്കാത്തതിനെ തുടര്‍ന്നാണ് അങ്കണവാടിക്ക് കണക്ഷന്‍ ലഭിക്കാത്തതെന്നാണ് അധികൃതരുടെ മറുപടി. കോട്ടയ്ക്കകം സ്വദേശി ഹരി അങ്കണവാടി കെട്ടിടം നിര്‍മ്മിക്കുന്നതിനായി മൂന്ന് സെന്റ് വസ്തു സൗജന്യമായി വിട്ടുനല്‍കിയതിനെ തുടര്‍ന്നാണ് കെട്ടിടത്തിന് ആര്‍.എസ്. ഹരി അങ്കണവാടി എന്ന് പേര് ലഭിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.