സക്രട്ടറിസ്ഥാനത്തു നിന്നും പുറത്താക്കി

Saturday 2 April 2016 9:02 pm IST

പാനൂര്‍: സംഘടനാവിരുദ്ധ പ്രവര്‍ത്തനത്തിന് ജനകീയസമിതി കണ്ണൂര്‍ ജില്ലാ സെക്രട്ടറി ഇ.മനീഷിനെ ജനകീയസമിതി സെക്രട്ടറിസ്ഥാനത്തു നിന്നും പുറത്താക്കിയതായി ഭാരവാഹികള്‍ അറിയിച്ചു.—ഇന്നലെ പാനൂര്‍ വ്യാപാര ഭവനില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.—വരവു ചിലവു കണക്കുകള്‍ കൃത്യമായി അറിയിക്കാതെയും, പ്രസിഡണ്ട് നിരവധി തവണ ആവശ്യപ്പെട്ടിട്ടും യോഗം ചേരാന്‍ കൂട്ടാക്കാതെയും കാണിച്ച ധിക്കാരപരമായ നിലപാടിനെതിരെയാണ് നടപടി.—ആക്ടിംങ് സെക്രട്ടറിയായി ദിനേശന്‍ പാച്ചോളിനെ യോഗം തിരഞ്ഞെടുത്തു.—പ്രസിഡണ്ട് കെ.വി.മനോഹരന്‍ അദ്ധ്യക്ഷത വഹിച്ചു.—അഡ്വ. രവീന്ദ്രന്‍ കണ്ടോത്ത്, ബാലന്‍മാസ്റ്റര്‍, എം.രത്‌നാകരന്‍, സുരേഷ്ബാബു അക്കാനിശേരി, എംപി.പ്രകാശന്‍, പി.രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.