കൊല്ലം: കൂട്ടുകാരനെ കുത്തികൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് കോടതി ജീവപരന്ത്യം ശിക്ഷ വിധിച്ചു. കരിക്കകം മാര്‍ത്താണ്ഡംകര ലക്ഷംവീട് കോളനിയില്‍ വിനു വിലാസത്തില്‍ വിനോദി(32)നെയാണ് മൂന്നാം അഡീഷണല്‍ സെക്ഷന്‍സ് ജഡ്ജ് കെ.എസ്.ശരത്ചന്ദ്രന് ശിക്ഷ വിധിച്ചത്. ജീവപര്യന്തം തടവിന് പുറമേ 350000 രൂപ പിഴയും അടയ്ക്കണം. അല്ലാത്തപക്ഷം അഞ്ചുവര്‍ഷം അധികം തടവ് അനുഭവിക്കണമെന്നും വിധിയില്‍ പറയുന്നു. 2014 ഏപ്രില്‍ 26ന് കൂട്ടുകാരനായ സിബിന്സാബുവിനെ പ്രതികുത്തികൊലപ്പെടുത്തുകയായിരുന്നു.പ്രോസീക്യൂഷന് സാക്ഷികളായ 31 പേരില്‍ 22 പേരെ വിസ്തരിക്കുകയും 22 രേഖകള്‍ കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. കുളത്തുപ്പുഴ പോലീസ് ഇന്‍സ്പെക്ടര്‍ സജാദും അഡീഷണല്‍ എസ്ഐ സുബൈറുമാണ് കേസന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനായി അഡീഷണല്‍ ഗവ.പ്ലീഡറും പബ്ലിക് പ്രോസീക്യൂട്ടറുമായ എം.റംലത്ത് കോടതിയില്‍ ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: