കൊല്ലം: മയ്യനാട് പഞ്ചായത്തിലെ കുളങ്ങള്‍ വൃത്തിയാക്കി സംരഷിക്കണമെന്ന് ഹിന്ദുഐക്യവേദി പഞ്ചായത്ത് സമിതി ആവശ്യപ്പെട്ടു. എന്നും ഏറ്റവും കൂടുതല്‍ കുടിവെള്ളക്ഷാമം നേരിടുന്ന മയ്യനാട് പഞ്ചായത്തില്‍ വരുംകാലങ്ങളിലെങ്കിലും അത് പരിഹരിക്കാനാവശ്യമായ പ്രവര്‍ത്തനങ്ങളില്‍ നിന്നും പുറംതിരിഞ്ഞ് നില്ക്കുന്ന നിലപാടാണ് പഞ്ചായത്ത് അധികൃതര്‍ സ്വീകരിക്കുന്നത്. കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി മുഴക്കുഴികള് നിര്‍മ്മിച്ച് ഭൂഗര്‍ഭ ജലസ്രോതസിനെ വര്‍ദ്ധിപ്പിക്കാനായി രാജ്യമെങ്ങും ദ്രുതഗതിയില്‍ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുമ്പോള്‍ മയ്യനാട് പഞ്ചായത്തിലുള്ള ആറോളം കുളങ്ങള്‍ മൃതാവസ്ഥയിലാണ്. അടിയന്തിരമായി പഞ്ചായത്ത് ഇടപെട്ട് ഈ കുളങ്ങള്‍ വൃത്തിയാക്കി സംരക്ഷിക്കണമെന്ന് ഹിന്ദുഐക്യവേദി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. പുതിയ പഞ്ചായത്ത് സമിതി പ്രസിഡന്റായി ദിലീപിനെയും വൈസ്പ്രസിഡിന്റായി സന്തോഷിനെയും ജനറല്‍ സെക്രട്ടറിയായി ഓട്ടത്തില്‍ രതീഷിനെയും സെക്രട്ടറിയായി അനില്‍കുമാറിനെയും ട്രഷററായി അനിലിനെയും തെരഞ്ഞെടുത്തു. യോഗത്തില്‍ ജില്ലാ വൈസ് പ്രസിഡന്റ് വാളത്തുംഗല്‍ അശോകന്, താലൂക്ക് പ്രസിഡന്റ് തെക്കേകാവ് മോഹനന്, ജനറല്‍ സെക്രട്ടറി തെക്കടം പ്രവീണ്‍, ട്രഷറര്‍ രാജേന്ദ്രന്, ആര്‍എസ്എസ് മണ്ഡല് കാര്യവാഹ് വിഷ്ണു എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: