കോട്ടയം: ചലച്ചിത്രകാരന് ജി. അരവിന്ദന്റെ 25-ാം ചരമവാര്‍ഷികദിനത്തിന്റെ ഭാഗമായി അരവിന്ദായനം എന്ന പേരില്‍ വിപുലമായ പരിപാടി സംഘടിപ്പിക്കുന്നു. 5, 6 തീയതികളില്‍ കോട്ടയം അനുപമ തീയറ്ററിലാണ് പരിപാടികള്‍. 5 ന് രാവിലെ 9 ന് അരവിന്ദന്റെ തെരഞ്ഞെടുത്ത കാര്‍ട്ടൂണുകളുടെയും ചിത്രങ്ങളുടെയും പ്രദര്‍ശനത്തോടെ പരിപാടികള്‍ ആരംഭിക്കും. സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ആഭിമുഖ്യത്തില്‍ നാഷണല്‍ ഫിലിം ആര്‍ക്കൈവ്സ് ഓഫ് ഇന്ത്യ, ഡി.സി ബുക്സ്, ആത്മ, ചലച്ചിത്ര ഫിലിം സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടികള്‍ നടത്തുന്നതെന്ന് ചലച്ചിത്ര അക്കാദമി വൈസ് ചെയര്മാന് ജോഷി മാത്യു അറിയിച്ചു.
ഇതിനോടനുബന്ധിച്ച് എസ്തപ്പാന്, തമ്പ്, ചിദംബരം, ഉത്തരായണം എന്നീ അരവിന്ദന് ചിത്രങ്ങളുടെ പ്രദര്‍ശനവും നടക്കും. വിവിധ വിഷയങ്ങളെ ആസ്പദമാക്കി നടക്കുന്ന ചര്‍ച്ചകളില്‍ സി.ആര് ഓമനക്കുട്ടന്, ജി.ആര് മേനോന്, രാജാ ശ്രീകുമാരവര്‍മ്മ, വി.കെ ശ്രീരാമന്, ഊര്‍മ്മിള ഉണ്ണി, ഇ.പി ഉണ്ണി, ഡോ. സി.എസ് വെങ്കിടേശ്വരന്, ശിവന് കൊല്ലം തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കും. പത്രസമ്മേളനത്തില്‍ സി.ആര് രാജ്മോഹന്‍, പ്രദീപ്നായര്‍, ആര്‍ട്ടിസ്റ്റ് സുജാതന്‍, ബിനോയ് വേളൂര്‍ എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: