കൊല്‍ക്കത്ത: ഐ ലീഗ് ഫുട്ബോളിലെ കൊല്‍ക്കത്തന്‍ പോരില്‍ ഈസ്റ്റ് ബംഗാളിന് ജയം. നിത്യവൈരികളായ മോഹന്‍ ബഗാനെ ഒന്നിനെതിരെ രണ്ടു ഗോളിന് കീഴടക്കി ഈസ്റ്റ് ബംഗാള്‍. 12 കളികൡ 25 പോയിന്റുമായി ഒന്നാമത് തുടരുന്നു ബഗാനെങ്കിലും സ്ഥാനം സുരക്ഷിതമല്ല. 11 കളികളില്‍ 22 പോയിന്റുമായി ബെംഗളൂരു എഫ്സി രണ്ടാമതുണ്ട്. ഇത്രയും കളികളില്‍ 20 പോയിന്റുള്ള ഈസ്റ്റ് ബംഗാള്‍ മൂന്നാമത്.
സിലിഗുരിയിലെ കാഞ്ചന്‍ജംഗ സ്റ്റേഡിയത്തില്‍ 40, 75 മിനിറ്റുകളില്‍ ദോങ് ഹ്യുന്‍ ഡൊ നേടിയ ഗോളുകളിലാണ് ഈസ്റ്റ് ബംഗാള്‍ ജയിച്ചു കയറിയത്. 83ാം മിനിറ്റില്‍ യുസ കത്സുമി ഒരു ഗോള്‍ മടക്കിയെങ്കിലും പിന്നീട് ഗോളിനായില്ല ബഗാന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: