ചെന്നൈ: ചെന്നൈക്കടുത്ത് വെല്ലൂരില്‍ നടന്ന വാഹനാപകടത്തില്‍ രണ്ടു മലയാളികള്‍ മരിച്ചു. തൃശൂര്‍ കോട്ടാല്‍ സ്വദേശി വി.സി. അബു (55), ഐഷ (48)എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച കാര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ചെന്നൈ വിമാനത്താവളത്തില്‍ നിന്നു മടങ്ങും വഴിയാണ് അപകടം.
ഗള്‍ഫില്‍ നിന്നെത്തിയ ഐഷയെയും കുടുംബത്തെയും സ്വീകരിക്കാന്‍ എത്തിയതായിരുന്നു അബു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: