കൂത്തുപറമ്പ്: കൂത്തുപറമ്പില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ സിപിഎം സംഘം മര്‍ദ്ദിച്ചു. കൂത്തുപറമ്പ് ആമ്പിലാട്ടെ താരിപൊയില് വീട്ടില്‍ ദയാലിനെയാണ് സിപിഎം സംഘം അക്രമിച്ചത്. കഴിഞ്ഞ ദിവസം ആമ്പിലാട് എല്‍പി സ്കൂള്‍ വാര്‍ഷികം കഴിഞ്ഞ് തിരികെ പോകുമ്പോഴാണ് അക്രമം നടന്നത്. ആമ്പിലാടെ സിപിഎം പ്രവര്‍ത്തകനായ രജിത്ത്, പ്രജീഷ് എന്നിവരാണ് അക്രമത്തിന് നേതൃത്വം നല്‍കിയത്. പ്രജീഷിനെ സംഭവ ദിവസം തന്നെ അറസ്റ്റ് ചെയ്തിരുന്നു. രജിത്ത് ഒളിവിലാണെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: