ചെറുതോണി: ഇടുക്കി ആര്‍ച്ച് ഡാമിനു സമീപം കുറവന്‍ മലയില്‍ വന്‍ അഗ്നിബാധ. പുല്‍മേടുകളും മരങ്ങളും പൂര്‍ണ്ണമായും കത്തി നശിച്ചു. ഇന്നലെ രാവിലെ 11 മണിയോടെ പടര്‍ന്നു പിടിച്ച തീ ഉച്ചതിരിഞ്ഞ് 3 മണിയോടെയാണ് ശമിച്ചത്. തീ പടര്‍ന്നതറിഞ്ഞ് ഇടുക്കിയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സ് സംഘം മണിക്കൂറുകളോളം പരിശ്രമിച്ചശേഷമാണ് തീയണയ്ക്കാനായത്. ചെറുതോണി ഡാമിന്റെ കവാടം മുതല്‍ കുറത്തിമല ഉള്‍പ്പെടെയുള്ള ഭാഗം അതീവ സുരക്ഷ മേഖലയായിരുന്നിട്ടും ഇവിടെ എപ്രകാരം തീ പടര്‍ന്നുവെന്ന് ഉദ്യോഗസ്ഥര്‍ക്കിടയിലും ആശങ്കപരത്തി. ഇന്നലെ ശനിയാഴ്ച അവധി ദിവസമായിരുന്നതിനാല്‍ ഡാം സന്ദര്‍ശിക്കാനായി കുട്ടികള്‍ ഉള്‍പ്പടെ നൂറുകണക്കിന് ആളുകള്‍ എത്തിയിരുന്നു. അപ്രതീക്ഷിതമായുണ്ടായ അഗ്നിബാധ സന്ദര്‍ശകരിലും പരിഭ്രാന്തി പരത്തി. കഴിഞ്ഞ ചില ആഴ്ചകളിലും ജില്ലാ ആസ്ഥാന മേഖലയിലെ പുല്‍മേടുകളില്‍ അഗ്നിബാധയുണ്ടായി. പരിമിതമായ സൗകര്യങ്ങളിലും സദാസമയവും സേവനതത്പരരായ ഇടുക്കി ഫയര്‍ഫോഴ്സ് സംഘം മാത്രമാണ് രക്ഷാപ്രവര്‍ത്തനത്തിനായുള്ളത്. ഇന്നലെയുണ്ടായ തീപിടുത്തത്തില്‍ വൈശാലി ഗുഹയുടെ സമീപപ്രദേശങ്ങളിലേയും പുല്‍മേടുകളും മരങ്ങളും പൂര്‍ണമായും കത്തി നശിച്ചു. ഈ സമയം വൈശാലി ഗുഹയില്‍ സന്ദര്‍ശകര്‍ പ്രവേശിക്കാതിരുന്നത് വന്‍ ദുരന്തങ്ങള്‍ ഒഴിവായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: