മുഹമ്മ: നിര്‍മാണത്തിലെ അപാകത മൂലം റോഡും കലുങ്കും തമ്മിലുള്ള ഉയര വ്യത്യാസം അപകടങ്ങള്‍ ക്ഷണിച്ച് വരുത്തുന്നു. ആലപ്പുഴ – തണ്ണീര്‍മുക്കം പാതയില്‍ കാവുങ്കല്‍ മാവിന്‍ചുവട് മുതല്‍ എന്‍എസ്എസ് ജങ്ഷന് വരെയുള്ള ഭാഗത്ത് നിര്‍മിച്ച മൂന്നു കലുങ്കുകളുടെ നിര്‍മാണമാണ് അപകടത്തിന് കാരണമാകുന്നത്.
രാത്രികാലങ്ങളില്‍ ഈ ഭാഗത്ത് വഴിവിളക്കുകളും തെളിയുന്നില്ല. ഇത് മൂലം ഇരുചക്രവാഹനങ്ങളില്‍ സഞ്ചരിക്കുന്നവര്‍ അപകടത്തില്‍ പെടുന്നത് പതിവാണ്. റോഡിന് ഉയര വ്യത്യാസം ഉണ്ടെന്ന് അറിയാതെ വരുന്ന യാത്രക്കാരാണ് പലപ്പോഴും അപകടത്തില്‍പ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: