പയ്യാവൂര്‍: നാട്ടുകാര്‍ ശ്രമദാനമായി തോട് വൃത്തിയാക്കി. പയ്യാവൂര്‍-ശ്രീകണ്ഠാപുരം റോഡില്‍ ഗവ.യുപി സ്കൂളിന് സമീപമുള്ള ചെറിയ തോട്ടിലെ കലുങ്ക് മണ്ണിടിഞ്ഞ് നികന്നിരുന്നു. ഇതുമൂലം മഴവെള്ളം റോഡിലും സമീപ വീടുകളിലും കയറി ജനങ്ങള്‍ക്ക് കടുത്ത ദുരിതമായി മാറിയിരുന്നു. കഴിഞ്ഞവര്‍ഷം കോടികള്‍ ചെലവിട്ട് മെക്കാഡം ടാറിങ്ങ് ചെയ്ത റോഡാണിത്. പ്രശ്നം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും യാതൊരു നടപടിയും ഉണ്ടാകാഞ്ഞതിനെ തുടര്‍ന്നാണ് പഞ്ചായത്ത് അംഗം ജോയി ജോസഫിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ മണ്ണ് മാറ്റി തോട് വൃത്തിയാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: