കണ്ണൂര്‍: അക്ഷയ പ്രൊജക്ടും സാമൂഹ്യനീതി വകുപ്പും ചേര്‍ന്ന് ജില്ലയിലെ 5 വയസ്സുവരെയുളള കുട്ടികള്‍ക്കായി നടത്തിവരുന്ന ആധാര്‍ എന്റോള്‍മെന്റ് പുരോഗമിക്കുന്നു. നിലവില്‍ 2503 അംഗനവാടികളുളളതില് 1300 അംഗനവാടികളില്‍ നിന്നായി ഒന്നരലക്ഷത്തിലധികം കുട്ടികള്‍ എന്റോള്‍മെന്റ് ചെയ്തു കഴിഞ്ഞു. വിവിധ സര്‍ക്കാര്‍ സഹായങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുളള അഡ്മിഷന് എന്നിവയ്ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇനിയും ആധാര്‍ എന്റോള്‍മെന്റ് ചെയ്യാന്‍ ബാക്കിയുളള 5 വയസ്സില്‍ താഴെ പ്രായമുളള കുട്ടികളുടെ രക്ഷിതാക്കള്‍ കുട്ടികളുടെ ആധാര്‍ എന്റോള്‍മെന്റ് ഏപ്രില്‍ 12 നകം പൂര്‍ത്തിയാക്കാന്‍ ഏര്‍പ്പെടുത്തിയ സൗകര്യം വിനിയോഗിക്കേണ്ടതാണ്. ഇതിനായി ആധാര്‍ എന്റോള്‍മെന്റ് സൗകര്യമുളള അക്ഷയ കേന്ദ്രങ്ങളിലോ, ഐസിഡിഎസ് ചുമതലപ്പെടുത്തിയ അംഗനവാടികളിലോ ബന്ധപ്പെടേണ്ടതാണെന്ന് ജില്ലാ പ്രൊജക്ട് മാനേജര്‍ മിഥുന് കൃഷ്ണ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: