കല്‍പ്പറ്റ: ആദിവാസി കോണ്‍ഗ്രസ്സിലെ പൊട്ടിത്തെറിക്കു പിന്നാലെ കര്‍ഷക കോണ്‍ഗ്രസ്സും സംസ്ഥാന കോണ്‍ഗ്രസ്സ് നേതൃത്വത്തിനെതിരെ. മാധ്യമപ്രവര്‍ത്തകരെയും സിനിമാതാരങ്ങളെയും ബിസിനസ്സുകാരെയും മാത്രമാണ് സ്ഥാനാര്‍ത്ഥികള്‍ ആക്കുന്നതെന്നും കര്‍ഷകരുടെ പ്രതിനിധികളെ പൂര്‍ണ്ണമായും തഴഞ്ഞിരിക്കുകയാണെന്നും കര്‍ഷകകോണ്‍ഗ്രസ്സ്.
തെരഞ്ഞെടുപ്പ് കമ്മിറ്റികളില്‍ പോലും കര്‍ഷക കോണ്‍ഗ്രസ്സ് നേതാക്കളെ തഴഞ്ഞതായി സംസ്ഥാന കമ്മിറ്റി വിലയിരുത്തി. നേതാക്കളായ സുരേഷ് കോശി, അഡ്വ. ജോഷി സിറിയക്ക്, സണ്ണി കല്ലൂര്‍, ജോര്‍ജ്ജ് കൊട്ടാരം, കെ.സി. വിജയന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: