ആരോഗ്യ ഇന്‍ഷൂറന്‍സ് പുതുക്കല്‍ : അധികൃതര്‍ ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നു

Saturday 2 April 2016 9:50 pm IST

  കോട്ടത്തറ : കോട്ടത്തറ ഗ്രാമ പഞ്ചായത്തിലെ ആരോഗ്യ ഇന്‍ഷൂറന്‍സ് പുതുക്കലുമായി ബന്ധപ്പെട്ട് ജനങ്ങളെ ബുദ്ധിമുട്ടിലാക്കിയ അധികൃതരുടെ നടപടിയിലും അനാസ്ഥയിലും ഭാരതീയ ജനതാപാര്‍ട്ടി പ്രതിഷേധിച്ചു. ഒന്നിലധികം വാര്‍ഡുകളിലെ കുടുംബങ്ങളെ ഒരുദിവസം വിളിപ്പിച്ച് ആരോഗ്യ ഇന്‍ഷൂറന്‍സ് പുതുക്കുന്നതിനാവശ്യമായ ഉപകരണങ്ങളില്ലാതെയും ഉദ്യോഗസ്ഥര്‍ക്ക് ഉത്തരവാദിത്വമില്ലാതെയും ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പക്കണം. ഓരോ വാര്‍ഡിനും വെവ്വേറെ ദിവസങ്ങളില്‍ സൗകര്യമൊരുക്കി ക്യാമ്പ് സംഘടിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം പഞ്ചായത്ത് പരിധിയില്‍ സംഘടിപ്പിച്ച ആരോഗ്യ ഇന്‍ഷൂറന്‍സ് പുതുക്കല്‍ ക്യാമ്പില്‍ ഉപകരണങ്ങളുടെ കുറവുമൂലവും കേടുപാടുകള്‍ സംഭവിച്ചതുകൊണ്ടും ഒരുദിവസത്തെ പണികളഞ്ഞ് സ്ഥലത്തെത്തിയ എഴുനൂറോളം കുടുംബങ്ങള്‍ക്കാണ് ബുദ്ധിമുട്ട് നേരിട്ടത്. ഉദ്യോഗസ്ഥരുടെ ഇത്തരം അനാസ്ഥകള്‍ വെച്ചുപൊറുപ്പിക്കാവുന്നതല്ലെന്നും പൊതുജനങ്ങള്‍ക്ക് ലഭ്യമാകേണ്ട പദ്ധതികള്‍ കൃത്യമായ സാഹചര്യമൊരുക്കി നടപ്പിലാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ ഭാരതീയ ജനതാപാര്‍ട്ടി കോട്ടത്തറ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് സുരേഷ് അദ്ധ്യക്ഷത വഹിച്ചു. ശാന്തകുമാരി ടീച്ചര്‍, ഉണ്ണിജോസഫ്, സജീഷ്‌കുമാര്‍, അനില്‍, ഒ.എസ്.സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.