ആലക്കോട് അരങ്ങം ഹിന്ദുമേള ഇന്ന് സമാപിക്കും

Saturday 2 April 2016 9:50 pm IST

ആലക്കോട്: ആലക്കോട് അരങ്ങം ഹിന്ദുമേള ഇന്ന് സമാപിക്കും. കഴിഞ്ഞ 10 ദിവസമായി നടന്നുവരുന്ന പത്താമത് ആലക്കോട് അരങ്ങം ഹിന്ദുമേളക്ക് ആയിരക്കണക്കിനാളുകളാണ് നിത്യേന എത്തിച്ചേരുന്നത്. ആധ്യാത്മിക പ്രഭാഷണങ്ങള്‍, കലാപരിപാടികള്‍, ഭജന തുടങ്ങിയ വൈവിധ്യമാര്‍ന്ന പരിപാടികളാണ് നിത്യേന നടക്കുന്നത്. ഒമ്പതാം ദിവസമായ ഇന്നലെ രാവിലെ നടന്ന മാതൃസമ്മേളനം സ്വാമിനി പ്രേം വൈശാലി ഉദ്ഘാടനം ചെയ്തു. ആലക്കോട് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ പി.കെ.ഗിരിജാമണി ടീച്ചര്‍ അധ്യക്ഷത വഹിച്ചു. മാതൃസമിതി സംസ്ഥാന പ്രസിഡണ്ട് പ്രൊഫ.വി.ടി.രമ മുഖ്യപ്രഭാഷണം നടത്തി. എം.വത്സല സ്വാഗതവും രോഹിണി ടീച്ചര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് കേരള ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന വൈസ് പ്രസിഡണ്ട് വി.കെ.വിശ്വനാഥന്‍ പ്രഭാഷണം നടത്തി. വൈകുന്നേരം നടന്ന ഹിന്ദു സ്വാഭിമാന സമ്മേളനത്തില്‍ വിവിധ ഹിന്ദുസമുദായ സംഘടനാ നേതാക്കള്‍ പങ്കെടുത്തു. ഹിന്ദുസമുദായങ്ങള്‍ ഇന്ന് നേരിടുന്ന പ്രശ്‌നങ്ങളും പരിഹാര മാര്‍ഗ്ഗങ്ങളും എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ വി.കെ.വിശ്വനാഥന്‍ കോ-ഓര്‍ഡിനേറ്ററായി. എന്‍എസ്എസ് താലൂക്ക് യൂണിയന്‍ വൈസ് പ്രസിഡണ്ട് സി.ഭാസ്‌കരന്‍ മാസ്റ്റര്‍, എസ്എന്‍ഡിപി താലൂക്ക് യൂണിയന്‍ സെക്രട്ടറി വി.പി.ദാസന്‍, ആദിവാസി ഗോത്രസഭ സംസ്ഥാന പ്രസിഡണ്ട് കെ.പി.കരുണാകരന്‍, കരിമ്പാല വികസന സമിതി സംസ്ഥാന പ്രസിഡണ്ട് പി.ചെമ്മരന്‍, വിളക്കിത്തല നായര്‍ സമാജം സംസ്ഥാന സമിതിയംഗം പി.എന്‍.മണി, വിഎസ്ഡിപി നാടാര്‍ സഭ ജില്ലാ പ്രസിഡണ്ട് പി.ജി.സജി, മാവിലന്‍ സമുദായ സംഘം ജില്ലാ പ്രസിഡണ്ട് പി.പി.ഗോപി, വണിക വൈശ്യസംഘം ജില്ലാ പ്രസിഡണ്ട് ശിവദാസ് പാലത്തൂര്‍, കളിമണ്‍പാത്ര നിര്‍മാണ സമുദായസംഘം ജില്ലാ സെക്രട്ടറി പി.കെ.ജനാര്‍ദ്ദനന്‍, വിശ്വകര്‍മ്മസഭ താലൂക്ക് പ്രസിഡണ്ട് കെ.പി.വേണു തുടങ്ങിയവര്‍ സംസാരിച്ചു. എം.ജി.ജയേഷ് സ്വാഗതവും സി.ജി.ഗോപന്‍ നന്ദിയും പറഞ്ഞു. വൈകുന്നേരം നടന്ന മുളപ്ര കക്കറക്കാവ് സമരസേനാനികളെ ആദരിക്കല്‍ ചടങ്ങില്‍ വി.കെ.വിശ്വനാഥന്‍, ഡോ.പ്രിയദര്‍ശന്‍ ലാല്‍ എന്നിവര്‍ പ്രഭാഷണം നടത്തി. തുടര്‍ന്ന് നൃത്തസന്ധ്യ, വിവിധ കലാപരിപാടികള്‍ എന്നിവയും നടന്നു. ഇന്ന് രാവിലെ 10 മണിക്ക് നടക്കുന്ന പ്രഭാഷണ സദസ്സില്‍ സ്വാമി വേദാനന്ദ സരസ്വതി, സ്വാമി ദര്‍ശനാനന്ദ, പ്രൊഫ.ടോമി മാത്യു എന്നിവര്‍ പ്രഭാഷണം നടത്തും. എം.പി.പ്രഭാകരന്‍ അധ്യക്ഷത വഹിക്കും. കെ.കെ.സുരേഷ് ബാബു സ്വാഗതവും ഒ.കെ.ബാലകൃഷ്ണന്‍ നന്ദിയും പറയും. തുടര്‍ന്ന് രമേശന്‍ പെരുന്തട്ടയും സംഘവും അവതരിപ്പിക്കുന്ന രാഗസംഗീത സമന്വയം നടക്കും. വൈകുന്നേരം 3.30 ന് സിയാച്ചിനില്‍ വീരമൃത്യുവരിച്ച വീരസൈനികര്‍ക്ക് പ്രണാമമര്‍പ്പിച്ചുകൊണ്ടുള്ള അമര്‍ജവാന്‍ പരിപാടി നടക്കും. മലയോര മേഖലയിലെ 200 ഓളം വരുന്ന വിമുക്തഭടന്‍മാരെ ചടങ്ങില്‍ ആദരിക്കും. വൈകുന്നേരം 4 മണിക്ക് നടക്കുന്ന സമാപന സമ്മേളനം പ്രൊഫ.റിച്ചാര്‍ഡ് ഹെ എംപി ഉദ്ഘാടനം ചെയ്യും. അജിത്ത് രാമവര്‍മ്മ അധ്യക്ഷത വഹിക്കും. ഭാരതീയ സീമാജാഗരണ്‍ മഞ്ച് അഖിലേന്ത്യാ കാര്യദര്‍ശി എ.ഗോപാലകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തും. ആലക്കോട് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.മോഹനന്‍, മലബാര്‍ ദേവസ്വം ബോര്‍ഡ് അംഗം കൊയ്യം ജനാര്‍ദ്ദനന്‍, ബിജെപി മണക്കടവ് വാര്‍ഡ് മെമ്പര്‍ മോഹനന്‍ ആലയില്‍ത്താഴെ തുടങ്ങിയവര്‍ സംസാരിക്കും. കെ.പി.ബിജുമാസ്റ്റര്‍ സ്വാഗതവും സി.ജി.രാജഗോപാല്‍ നന്ദിയും പറയും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.