കണ്ണൂര്‍: കേരള വികസനത്തെക്കുറിച്ച് ജനങ്ങളുമായി സംവദിക്കാനും ധര്‍മ്മടം മണ്ഡലത്തിന്റെ പ്രതിസന്ധിയും പരിഹാരവും ചര്‍ച്ച ചെയത് അഭിപ്രായ രൂപീകരണത്തിലൂടെ ബിജെപി പ്രകടന പത്രിക തയ്യാറാക്കുന്നതിന്റെ ഭാഗമായി വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി ബിജെപി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജേന്ദ്രനുമായി സംവദിക്കാനുമാണ് എന്റെ കേരളം പരിപാടി തയ്യാറാക്കിയത്. ഇന്ന് ധര്‍മ്മടം നിയോജകമണ്ഝലത്തിലെ എന്റെ കേരളം പരിപാടി മമ്പറം ടൗണില്‍ വൈകുന്നേരം 5 മണിക്ക് ആരംഭിക്കും വികസന ചര്‍ച്ചയില്‍ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും പങ്കെടുക്കണമെന്ന് ധര്‍മ്മടം നിയോജകമണ്ഡലം കമ്മറ്റി പ്രസ്താവനിയിലൂടെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: