കുളത്തൂര്‍മൂഴി ഹിന്ദുമത കണ്‍വന്‍ഷന്‍ ഇന്നു തുടങ്ങും

Saturday 2 April 2016 10:31 pm IST

കറുകച്ചാല്‍: അറുപതാമത് കുളത്തൂര്‍മൂഴി ദേവീവിലാസം ഹിന്ദുമത കണ്‍വന്‍ഷന് ഇന്നു തുടക്കമാകും. ഇന്നു മുതല്‍ 9 വരെ കുളത്തൂര്‍മൂഴി ദേവീനഗറില്‍ പ്രത്യേകം നിര്‍മ്മിച്ച പന്തലിലാണ് കണ്‍വന്‍ഷന്‍. 10.30ന് പതാക ഉയര്‍ത്തല്‍. വൈകിട്ട് 6ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. വിശ്വകര്‍മ്മസഭ സംസ്ഥാന പ്രസിഡന്റ് പി.ആര്‍. ദേവദാസ് അദ്ധ്യക്ഷത വഹിക്കും. വാഴൂര്‍ തീര്‍ത്ഥപാദാശ്രമം മഠാധിപതി ഗരുഡധ്വജാനന്ദ തീര്‍ത്ഥപാദര്‍ അനുഗ്രഹ പ്രഭാഷണം നടത്തും. ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സംഘടനാ കാര്യദര്‍ശി കാ.ഭാ. സുരേന്ദ്രന്‍ പ്രഭാഷണം നടത്തും. രാത്രി 9ന് മിനിറ്റ്‌സ് കാസനോവ, 4 മുതല്‍ 8 വരെ ദിവസവും രാവിലെ 9ന് സംസ്‌കൃത സംഭാഷണ ശിബിരം. 2.30 ന് കീര്‍ത്തനപാഠം, 5ന് സത്സംഘം. 4 ന് വൈകിട്ട് 6.30 ന് ഹിന്ദു ഐക്യവേദി സംസ്ഥാന സംഘടനാ സെക്രട്ടറി ഇ.എസ.് ബിജു, രാഷ്ട്രീയ സ്വയംസേവക സംഘം റാന്നീ താലൂക്ക് സംഘചാലക് ഡോ. വിജയമോഹന്‍ എന്നിവര്‍ പ്രഭാഷണം നടത്തും. 9ന് ഭജന, 5 ന് വൈകിട്ട് 6.30ന് ആര്‍ഷധര്‍മ്മവും ആധുനിക ജീവിതവും എന്ന വിഷയത്തില്‍ പ്രൊഫ. ടോണിമാത്യു പ്രഭാഷണം നടത്തും. 6 ന് വൈകിട്ട് 6.30ന് നടക്കുന്ന വനിതാസമ്മേളനം പത്തനംതിട്ട ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണ്ണാദേവീ ഉദ്ഘാടനം ചെയ്യും. കെപി എംഎസ്സ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ. ബിന്ദു അദ്ധ്യക്ഷത വഹിക്കും. 9ന് ഗാനസന്ധ്യ. 7 ന് വൈകിട്ട് 6.30 ന് കുളത്തൂര്‍മൂഴി, ദാമോദരന്‍ നായര്‍ അനുസ്മരണ സമ്മേളനം ദേവസ്വം ബോര്‍ഡ് മുന്‍പ്രസിഡന്റ് ജി. രാമന്‍ നായര്‍ ഉദ്ഘാടനം ചെയ്യും. റ്റി.എസ.് രവീന്ദ്രന്‍ അദ്ധ്യക്ഷത വഹിക്കും. 8ന് വൈകിട്ട് 6.30ന് യോഗാചാര്യ സജീവ് കൈലാസ്, പി.ആര്‍ ഷാജി എന്നിവര്‍ പ്രഭാഷണം നടത്തും. രാത്രി 9ന് ഭജന സമാപനദിനമായ 9ന് രാവിലെ 10.30ന് നടക്കുന്ന സമാപന സമ്മേളനം സ്വാമി അയ്യപ്പദാസ് ഉദ്ഘാടനം ചെയ്യും. അജയ്കുമാര്‍ വല്ലുഴത്തില്‍ അദ്ധ്യക്ഷത വഹിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.