ഏറ്റുമാനൂര്‍: പേരൂര്‍കാവ് ഭഗവതി ക്ഷേത്രത്തില്‍ മീനഭരണി ഉത്സവത്തോട് അനുബന്ധിച്ച് നടത്തുന്ന ഭാഗവത സപ്താഹയജ്ഞം ആരംഭിച്ചു. 3ന് വൈകിട്ട് 6ന് തിരുവാതിര കളി, 7.30ന് ആധുനിക ജീവിതത്തില്‍ യോഗയുടെ പ്രസക്തിയെന്ന വിഷയത്തില്‍ യോഗാചാര്യ എം.എന്‍. ലാല്‍ പ്രഭാഷണം നടത്തും. തുടര്‍ന്ന് നൃത്തനൃത്യങ്ങള്‍, നാടകം. 4ന് വൈകിട്ട് 7ന് ക്ലാസിക്കല്‍ ഫ്യൂഷന്‍ ഡാന്‍സ് 7.30ന് ഗീതാപ്രഭാഷണം, 8.30ന്ഗാനമേള . 5ന് കലാസന്ധ്യ, സംഗീതസദസ്സ്, 10ന് മുടിയേറ്റ്. 6ന് യജ്ഞവേദിയില്‍ രാവിലെ 10ന് അവഭൃതസ്നാനം. 7ന്വൈകിട്ട് ദേശ താലപ്പൊലി ഘോഷയാത്ര. തുടര്‍ന്നു വെടിക്കെട്ട്, സംഗീതസദസ്,ഭക്തിഗാനസുധ. 8ന് രാവിലെ കലശാഭിഷേകം ,പുഷ്പാഭിഷേകം, കാവേ്യാത്സവം ,സംഗീത സദസ്,തിരുവാതിര കളി ,ഭരതനാട്യം എന്നിവ നടക്കും. 9ന് രാവിലെ 6.30 മുതല്‍ 12.30 വരെ കുംഭകുട അഭിഷേകം തുടര്‍ന്ന് നിണകുട ഘോഷയാത്ര വാട്ടപള്ളി കൊട്ടാര ക്ഷേത്രത്തില്‍ നിന്നും പുറപ്പെടും. 12.45ന് നിണകുട അഭിഷേകം. വെളുപ്പിന് 3 ന് ഒറ്റത്തൂക്കം 4 ന് വലിയ തട്ടേല്‍ പറവ ,5ന് ഗരുഡന് തൂക്കം. പേരുര് കാവ് ചാലക്കല്‍ ദേവസ്വം പ്രസിഡന്റ് കെ.ആര് .രാധാകൃഷ്ണന് നായര്‍,സെക്രട്ടറിഅഡ്വ. ബി. സോമദാസ്,എ.കെ സുരേന്ദ്രന്, കെ. ജി .മുരളീധരന് നായര്‍ ,സുകുമാരന്‍ നായര്‍ തുടങ്ങിയവര്‍ പരിപാടികള്‍ വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: