നെന്മാറ: നെന്മാറ-വല്ലങ്ങിവേലയുടെ ഭാഗമായി നടക്കുന്ന വെടിക്കെട്ടിനിടെ താഴെ വീണ് പൊട്ടിയ ചീളുകളും, മണ്‍കട്ടകളും തെറിച്ച് നിരവധിപേര്‍ക്ക് പരിക്കേറ്റു. വല്ലങ്ങിദേശത്തിന്റെ പകല്‍ വെടിക്കെട്ടിനിടെ വൈകീട്ട് ഏഴുമണിയോടെയാണ് സംഭവം. താഴെ വീണ് പൊട്ടിയതിന്റെ ആഘാതത്തില്‍ ചീളുകളും, മണ്‍കട്ടകളും തെറിച്ചുവീണാണ് പരിക്കേറ്റത്.
കൊഴിഞ്ഞാമ്പാറ സ്വദേശി ഗീരീഷ് (30), വാണിയംമ്പാറ സ്വദേശി ശംഭു വര്‍ഗ്ഗീസ് (50), തൃശ്ശൂര്‍ ഇരുമ്പുപാലം വര്‍ഗ്ഗീസ് (63), ഒലവക്കോട്ഗോപിനാഥ് (39), നെ•ാറ ഐശ്വര്യ (19) ആലത്തൂര്‍, പുതിയങ്കം സുകിന് (18) എലവഞ്ചേരി രാജന് (45) തൃശ്ശൂര്‍ അത്താണി കമലാധരന്‍ (62) ആലത്തൂര്‍, കാവശ്ശേരി അനീഷ് (25) പാലക്കാട് ശിവമണി (42) ഒറ്റപ്പാലം അമ്പലപ്പാറ രാധാകൃഷ്ണന് (43) നെന്മാറ കണിയമംഗലം വിജയന് (55) തിരുവില്വാമല ശശികുമാര്‍ (52) ആലപ്പുഴചേര്‍ത്തല മോഹന്‍ രാജ് (25) പട്ടാമ്പി സുധീഷ് (26) വടക്കഞ്ചേരി ശോഭ (58) മകന് മനോജ് (34) മുടപ്പല്ലൂര്‍ രഞ്ജിത്ത് (24) കയറാടി രാജേഷ് (24) കയറാടി സുഭാഷ് (28) വനിതാപോലീസുകാരായ മണ്ണാര്‍ക്കാട് ബിന്ദു ശിവന് (30) കൊല്ലങ്കോട് രേവതി (22) കുഴല്‍മന്ദം സജി (30) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഗുരുതരമായ പരിക്കേറ്റ ഗിരീഷിനേയും, ശംഭു വര്‍ഗ്ഗീസിനെയും തൃശ്ശൂര്‍ മെഡിക്കല്കോളേജാസ്പത്രിയില് പ്രവേശിപ്പിച്ചു.
കുഴഞ്ഞുവീണ് മരിച്ചു
നെന്മാറ: നെന്മാറ വല്ലങ്ങി വേല കാണാന്‍ എത്തിയ പെരിന്തല്‍മണ്ണ സ്വദേശി കുഴഞ്ഞു വീണ് മരിച്ചു. പെരിന്തല്‍മണ്ണ, പാതായിക്കര, നാരായണനാണ് (35) മരിച്ചത്. ശനിയാഴ്ച്ച രാത്രി ഏഴരയോടെയാണ് സംഭവം. മൃതദേഹം നെന്മാറ സാമൂഹ്യരോഗ്യകേന്ദ്രം മോര്‍ച്ചറിയില്‍. ഭാര്യ: സബിത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: