പോത്തന്‍കോട്: പണിമൂല ദേവീക്ഷേത്രത്തിലെ ദൈ്വവാര്ഷികോത്സവത്തോടനുബന്ധിച്ച് ഹിന്ദുമഹാസമ്മേളനം സംഘടിപ്പിച്ചു. സമ്മേളനത്തിന്റെ ഉദ്ഘാടനം വട്ടപ്പറമ്പില്‍ ഗോപിനാഥപിള്ള നിര്‍വ്വഹിച്ചു. പി.ഭാസ്ക്കരപിള്ള അദ്ധ്യക്ഷനായി.
ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി ബ്രഹ്മചാരി ഭാര്‍ഗ്ഗവറാം മുഖ്യപ്രഭാഷണം നടത്തി. ബ്രഹ്മചാരി മധു, ഡോ.പൂജപ്പുര കൃഷ്ണന് നായര്‍, അജിത് ചേങ്കോട്ടുകോണം എന്നിവര്‍ സംസാരിച്ചു. ക്ഷേത്ര കമ്മിറ്റി സെക്രട്ടറി ആര്.ശിവന്‍കുട്ടി നായര്‍ സ്വാഗതവും ജോയിന്റ് സെക്രട്ടറി കെ.വിജയകുമാര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: