ആഗ്ര: ഭാരതത്തിന്റെ ആദ്യ അതിവേഗ ട്രെയിന്‍ ഗതിമാന്‍ എക്സ്പ്രസ് ചൊവ്വാഴ്ച ഓടിത്തുടങ്ങും. ഭാരത ചരിത്രത്തില്‍ ഇതോടെ പുതിയ അധ്യായം തുറക്കും. ദല്‍ഹിയിലെ ഹസ്രത്ത് നിസാമുദ്ദീനില്‍ നിന്ന് ആഗ്ര കന്റോണ്‍മെന്റിലേക്കാണ് ആദ്യ യാത്ര. അഞ്ചാം തീയതി രാവിലെ പത്തു മണിക്ക് റെയില്‍വേ മന്ത്രി സുരേഷ് പ്രഭു തന്റെ ഓഫീസില്‍ നിന്ന് റിമോട്ട് കണ്ട്രോള് വഴി ട്രെയിന്‍ ഫഌഗ് ഓഫ് ചെയ്യും.
ദിവസവും രാവിലെ 8.10ന് നിസാമുദ്ദീനില്‍ നിന്ന് പുറപ്പെട്ട് 9.50ന് ആഗ്രയില്‍ എത്തും. 12 കോച്ചുകളാണ് ഉള്ളത്. എല്ലാ കമ്പാര്‍ട്ടുമെന്റുകളിലും വിമാനങ്ങളില്‍ ഉള്ളതുപോലെ ട്രെയിന്‍ ഹോസ്റ്റുമാര്‍ ഉണ്ടാകും. വൈഫൈ, ഓട്ടോമാറ്റിക് വാതിലുകള്‍ എന്നിവയടക്കമുള്ള ആധുനിക സൗകര്യങ്ങള്‍ ഇതിലുണ്ടാകും. യാത്രയ്ക്ക് 100 മിനിറ്റ് (ഒരു മണിക്കൂര്‍ 40 മിനിറ്റ്) എടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: