നവകേരളം ഉദയം ചെയ്യും: സുരേഷ്‌ഗോപി

Saturday 2 April 2016 11:29 pm IST

നെടുമങ്ങാട് : ഇടത്-വലത് മുന്നണികള്‍ അടിച്ചേല്‍പ്പിച്ച ധാര്‍ഷ്ട്യത്തിന്റെ രാഷ്ട്രീയത്തിനും അഴിമതിയുടെ രാഷ്ട്രീയത്തിനും ഈ നിയമസഭാ തെരഞ്ഞെടുപ്പോടെ തിരശീലവീഴുമെന്ന് നടന്‍ സുരേഷ് ഗോപി. ബിജെപിയുടെ നെടുമങ്ങാട് മണ്ഡലം  തെരഞ്ഞെടുപ്പ് കാര്യാലയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യം കേരള ജനതയെ ഒരു മാറ്റത്തിനുവേണ്ടി പ്രേരിപ്പിക്കുന്നു. സുസ്ഥിര വികസനത്തിനും ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനും വേണ്ടിയുള്ള നവകേരളം ഉദയം ചെയ്യുമെന്നും സുരേഷ്‌ഗോപി പറഞ്ഞു. നെടുമങ്ങാട് പാളയം ജംഗ്ഷനില്‍ നടന്ന പൊതുയോഗത്തില്‍ മണ്ഡലം പ്രസിഡന്റ് ബാലമുരളി അദ്ധ്യക്ഷതവഹിച്ചു. സംസ്ഥാന സെക്രട്ടറി അഡ്വ.വി.വി.രാജേഷ്, സംസ്ഥാന കൗണ്‍സില്‍ അംഗം കെ.എ.ബാഹുലേയന്‍, ജില്ലാ പ്രസിഡന്റ് അഡ്വ.എസ്.സുരേഷ്, വൈസ് പ്രസിഡന്റ് കല്ലയം സുകു, ജില്ലാ ജനറല്‍ സെക്രട്ടറി പൂവത്തൂര്‍ ജയന്‍ എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.