കയ്പമംഗലത്തിന് പകരം അരൂര്‍ വേണമെന്ന് ആര്‍‌എസ്‌പി

Sunday 3 April 2016 12:42 pm IST

തിരുവനന്തപുരം: കയ്പമംഗലത്തിന് പകരം അരൂര്‍ മണ്ഡലം വേണമെന്ന ആവശ്യവുമായി ആര്‍എസ്പി. ഇക്കാര്യം ആര്‍എസ്പി നേതൃത്വം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ നേരിട്ട് അറിയിച്ചു. കയ്പമംഗലം ആര്‍എസ്പിയുടെ ശക്തി കേന്ദ്രമല്ലെന്നും അവിടെ മല്‍സരിക്കുന്നത് ഗുണം ചെയ്യില്ലെന്നുമാണ് ആര്‍എസ്പിയുടെ നിലപാട്. അരൂര്‍ സീറ്റ് ആര്‍എസ്പിക്ക് നല്‍കാന്‍ നേരത്തെ കോണ്‍ഗ്രസില്‍ ധാരണയായിരുന്നു. മുഖ്യമന്ത്രി ആര്‍എസ്പി നേതൃത്വത്തെ ഫോണില്‍ വിളിച്ചാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം കയ്പമംഗലത്തുനിന്ന് ടിഎന്‍ പ്രതാപന്‍ പിന്മാറിയിട്ടുണ്ട്. നാട്ടിക മണ്ഡലം ജനതാദള്‍ യുവിന് വിട്ടുകൊടുത്തു. തരൂര്‍ സീറ്റില്‍ സി പ്രകാശനെ സ്ഥാനാര്‍ഥിയാക്കാനാണ് തീരുമാനമെങ്കിലും ഈ സീറ്റ് കേരള കോണ്‍ഗ്രസ്ജേക്കബ് ഗ്രൂപ്പിന് വിട്ടുകൊടുക്കാനാണ് സാധ്യത.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.