ഇരിട്ടി: വീട്ടു മുറ്റത്തു നിര്‍ത്തിയിട്ട ബൈക്ക് തീയിട്ടു നശിപ്പിച്ചു. ഇരിട്ടി മുന്‍സിപ്പാലിറ്റി മുസ്ലീം ലീഗ് കമ്മിറ്റി സെക്രട്ടറി പുന്നാട് റെന കോട്ടേജില്‍ സി.എ.ലത്തീഫിന്റെ ബൈക്കാണ് തീയിട്ടു നശിപ്പിച്ചത്. ശനിയാഴ്ച 12 മണിയോടെയാണ് ബൈക്കിനു തീയിട്ടത് എന്ന് കരുതുന്നു. രാവിലെ 5 മണിയോടെ ഉണര്‍ന്ന വീട്ടുകാരാണ് ബൈക്ക് കത്തിനശിച്ചതായി കണ്ടത്. പൂര്‍ണ്ണമായും കത്തി നശിച്ച ബൈക്കിനു സമീപത്തായി നിര്‍ത്തിയിട്ടിരുന്ന അയല്‍വാസിയുടെ ഓട്ടോറിക്ഷയും ഭാഗികമായി നശിച്ചിട്ടുണ്ട്. വിവരമരിയിച്ചതിനെത്തുടര്ന്ന് സ്ഥലത്തെത്തിയ ഇരിട്ടി പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: