ആറളം ഫാമില്‍ കാട്ടാന ആദിവാസി ദമ്പതികളുടെ വീട് തര്‍ത്തു

Sunday 3 April 2016 6:20 pm IST

ഇരിട്ടി: ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയില്‍ ഇറങ്ങിയ കാട്ടാന ആദിവാസി ദമ്പതികളുടെ വീട് തകര്‍ത്തു. പുനരധിവാസ മേഖലയിലെ ആനമുക്ക് പത്താം ബ്ലോക്കിലെ വാസു-വത്സ ദമ്പതികളുടെ വീടാണ് തകര്‍ത്തത്. ശനിയാഴ്ച രാത്രിയില്‍ ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാന വീടിന്റെ മുന്‍വശത്തെ വാതിലും സിമന്റ് കട്ടിലയും തകര്‍ത്ത് അകത്തു കടക്കാന്‍ നോക്കിയെങ്കിലും അകത്തു കടക്കാന്‍ കഴിയാഞ്ഞത് മൂലം കുടുംബം രക്ഷപ്പെടുകയായിരുന്നു. ഈ മേഖലയില്‍ ആറളം വന്യജീവി സങ്കേതത്തില്‍ നിന്നും ഇറങ്ങുന്ന കാട്ടാനകള്‍ നിരന്തരം ശല്യമുണ്ടാക്കി വരികയാണ്. ശനിയാഴ്ച പുലര്‍ച്ചെ പുനരധിവാസ മേഖലയിലിറങ്ങിയ കാട്ടാനയെ തുരത്തുന്നതിനിടയില്‍ ഷിനോജ്, ബിജു എന്നീ രണ്ടു വനപലകര്‍ക്ക് പരിക്കേറ്റിരുന്നു. ആനയെ തുരത്തുന്നതിനിടയില്‍ ആന തിരിഞ്ഞു ഇവരെ ആക്രമിക്കാന്‍ ശ്രമിക്കവേ ഓടുന്നതിനിടയില്‍ ഇവര്‍ക്ക് വീണ് പരിക്കല്‍ക്കുകയായിരുന്നു. വനത്തില്‍ നിന്നും ആനകള്‍ ഈ മേഖലയില്‍ ഇരങ്ങാതിരിക്കാന്‍ സുരക്ഷാ കവചം എന്ന നിലയില്‍ റയില്‍ ഫെന്‍സിംഗ് നിര്‍മ്മിക്കാന്‍ അനുമതി ലഭിക്കുകയും ഇതിന്റെ പ്രവര്‍ത്തി ഉദ്ഘാടനം ചെയ്യപ്പെടുകയും ചെയ്‌തെങ്കിലും പണി എങ്ങുമെത്തിയില്ല. ഏതു നേരവും കാട്ടാനയെത്താം എന്ന ഭീതിയിലാണ് പുനരധിവാസ മേഖലയിലെ ആദിവാസികള്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.